Wednesday September 26th, 2018 - 9:15:am
topbanner

നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സണ്ണി ലിയോണിന്റെ ഉപദേശം ഇതാണ്

suji
നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സണ്ണി ലിയോണിന്റെ ഉപദേശം ഇതാണ്

 ദില്ലി: മികച്ച ബന്ധങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ആദ്യം നല്ല സൗഹൃദം രൂപപ്പെടണമെന്ന് നടി സണ്ണി ലിയോണ്‍. വിശ്വാസ്യതയും, സൗഹൃദവും തന്നെയാണ് ബന്ധങ്ങളില്‍ നല്ല കെമിസ്ട്രി സൃഷ്ടിക്കാന്‍ ആവശ്യം. എംടിവിയിലെ സ്പ്ലിട്‌സ്‌വില്ല 11ാം സീസണ്‍ അവതാരികയാണ് സണ്ണി ലിയോണ്‍.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഈ ഷോ ചെയ്യുന്നതില്‍ ഏറെ സന്തോഷമുള്ളതായി താരം വ്യക്തമാക്കി. ഓരോ വര്‍ഷവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിവുറ്റ മത്സരാര്‍ത്ഥികളാണ് ഇക്കുറി, സണ്ണി ലിയോണ്‍ പറഞ്ഞു.

റാണ്‍വിജയ് സിംഗയ്‌ക്കൊപ്പമാണ് സണ്ണി സ്പ്ലിട്‌സ്‌വില്ല അവതരിപ്പിക്കുന്നത്. ഷൂട്ടിംഗിനെ അസുഖം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ റാണ്‍വിജയും കുടുംബവുമാണ് തന്റെ കുട്ടികളെ നോക്കിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്തായാലും സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്ന പുതിയ സീസണിനായി കാത്തിരിപ്പിലാണ് ആരാധകര്‍.

 

English summary
sunny leone shares key to good chemistry in relationship
topbanner

More News from this section

Subscribe by Email