Tuesday November 13th, 2018 - 8:37:am
topbanner

മൂന്നു പേരും മൂന്ന് തരത്തില്‍ ഏറെ പ്രിയപ്പെട്ടവര്‍: സണ്ണി ലിയോണ്‍

Jikku Joseph
മൂന്നു പേരും മൂന്ന് തരത്തില്‍ ഏറെ പ്രിയപ്പെട്ടവര്‍: സണ്ണി ലിയോണ്‍

2016ല്‍ സണ്ണി ലിയോണ്‍ ഏറെ സന്തോഷത്തിലാണ്.  മുന്‍ നിര നായകന്മാരുടെ സിനിമയിലഭിനയിക്കണമെന്ന സണ്ണിയുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടതും അതിനുള്ള അംഗീകാരങ്ങളും അവസരങ്ങളും തേടിയെത്തിയ വര്‍ഷം. കിങ് ഖാന്റെ റായീസില്‍ സണ്ണി ചെയ്ത ഐറ്റം നമ്പര്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു. ബോളിവുഡ് ഖാന്മാരുമായി അടുത്ത സൗഹൃദവും സണ്ണിക്കുണ്ട്. ഇവരില്‍ ആരാണ് പ്രീയപ്പെട്ടതെന്ന് ചോദിച്ചാല്‍ മൂന്നു പേരും മൂന്നു തരത്തില്‍ ഏറെ പ്രീയപ്പെട്ടതാണെന്നാണ് സണ്ണിയുടെ മറുപടി.

ആദ്യം പരിചയപ്പെട്ടത് സല്‍മാന്‍ ഖാനെയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലായിരുന്നത്. തനിക്ക് ആദ്യമായി എല്ലാ വിജയങ്ങളും ആശംസിച്ച സൂപ്പര്‍ താരമാണ് അദ്ദേഹം. ആ സൗഹൃദം എന്നുമുണ്ട്.

കിങ് ഖാനോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം വളരെ നല്ല സുഹൃത്താണ്. റായീസില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതു തന്നെ അദ്ദേഹം കാരണമാണ്. കിങ് ഖാനും തനിക്കും ഒരേ പേഴ്‌സണല്‍ ട്രെയിനിയാണെന്നും സണ്ണി പറയുന്നു.

അമീര്‍ ഖാനോടും സണ്ണിക്ക് തികഞ്ഞ ബഹുമാനം തന്നെ. അമീറിനൊപ്പം അഭിനയിക്കുകയെന്നത് സണ്ണിയുടെ സ്വപ്നമാണ്. കഴിഞ്ഞ ദീപാവലിക്ക് അമീര്‍ തന്റെ വീട്ടിലൊരുക്കിയ വിരുന്നില്‍ പ്രത്യേക അതിഥിയായിരുന്നു സണ്ണിയും കുടുംബവും. ഏറെ കരുതലോടെയാണ് അമീര്‍ കാണുന്നതെന്നും സണ്ണി വ്യക്തമാക്കുന്നു.

English summary
sunny leone says favorite three bollywood actor
topbanner

More News from this section

Subscribe by Email