Thursday September 20th, 2018 - 9:06:am
topbanner
Breaking News

ഞാന്‍ വരുന്നില്ല, ജനങ്ങളുടെ സുരക്ഷയാണ് വലുതെന്ന് സണ്ണി ലിയോണ്‍

Jikku Joseph
ഞാന്‍ വരുന്നില്ല, ജനങ്ങളുടെ സുരക്ഷയാണ് വലുതെന്ന് സണ്ണി ലിയോണ്‍

താന്‍ ബംഗളൂരുവില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നില്ലെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍ വ്യക്തമാക്കി. സണ്ണി പങ്കെടുക്കുന്നതിനെതിരെ കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പരിപാടിക്കുള്ള അനുമതി റദ്ദാക്കണമെന്ന് ആഭ്യന്തര മന്ത്രി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് സണ്ണി പ്രതികരണവുമായി രംഗത്ത് എത്തിയത്.

തന്റെയും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷ പോലീസിന് ഉറപ്പു നല്‍കാനാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എനിക്കും എന്റെ സംഘത്തിനും പുതുവര്‍ഷ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കാരണം ജനങ്ങളുടെ സുരക്ഷയാണ് എനിക്ക് ഏറ്റവും വലുത്. അതുകൊണ്ട് ഞാന്‍ ബംഗളൂരുവിലേക്ക് വരുന്നില്ല, എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ എന്നായിരുന്നു സണ്ണിയുടെ പ്രതികരണം.

സണ്ണി വന്നാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു സംഘടനയുടെ ഭീഷണി.

English summary
sunny leone says safety is first, would not come to bengaluru
topbanner

More News from this section

Subscribe by Email