Wednesday November 14th, 2018 - 12:32:pm
topbanner

സണ്ണി ലിയോണിന്റെ തമിഴ് ഇതിഹാസ ചിത്രത്തിന് പേരിട്ടു.. വീരമാദേവി

suji
സണ്ണി ലിയോണിന്റെ തമിഴ് ഇതിഹാസ ചിത്രത്തിന് പേരിട്ടു.. വീരമാദേവി

സണ്ണി ലിയോണ്‍ ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സണ്ണി പങ്കുവെച്ചിരുന്നു. ഇതിഹാസ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഒരു രാജ്ഞിയുടെ വേഷമാണ് താരം അഭിനയിക്കുക.

വീരമാദേവിയെന്നാണ് ചിത്രത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഡയറക്ടര്‍ വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങും. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുക. തമിഴില്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതിനെക്കുറിച്ച് സണ്ണി സംസാരിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

നിങ്ങളെ വീരമാദേവിയായി കാണാനെത്തുന്നുവെന്നാണ് സണ്ണി വീഡിയോയില്‍ പറയുന്നത്. ക്ലാസിക്കല്‍ തമിഴ് ഭാഷയില്‍ ഇത്തരമൊരു ചിത്രം ചെയ്യാന്‍ സാധിക്കുന്നതിന്റെ സന്തോഷവും അവര്‍ മറച്ചുവെയ്ക്കുന്നില്ല. 150 ദിവസത്തെ ഡേറ്റ് നല്‍കിയ സണ്ണി ലിയോണ്‍ ആയോധനകലയില്‍ പരിശീലനവും തുടങ്ങിക്കഴിഞ്ഞു.

 

Read more topics: sunny leone, veeramadevi
English summary
sunny leone makes tamil debut with veeramadevi
topbanner

More News from this section

Subscribe by Email