Wednesday September 26th, 2018 - 2:24:pm
topbanner

താടിയും മീശയും വെട്ടിയിട്ട മുടിയും; സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

Anju NC
താടിയും മീശയും വെട്ടിയിട്ട മുടിയും; സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍

പുരുഷ വേഷത്തിലുള്ള സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍. ബോളിവൂഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ നായകനാകുന്ന ചിത്രം ' തേരെ ഇന്ദസാറിന്' വേണ്ടിയാണ് സണ്ണി താടിയും മീശയും വെട്ടിയിട്ട മുടിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്ക് ഓവറിനു പിന്നില്‍.

ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി എത്തുന്നത്. സണ്ണി തന്നെയാണ് തന്റെ ഈ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല, പക്ഷേ എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നു എന്നതാണ് വലിയ രസം, അത് വിചിത്രമായിരിക്കുന്നുവെന്നും പുരുഷ വേഷത്തിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സണ്ണി ട്വിറ്ററില്‍ കുറിച്ചു.

തന്റെ ഈ കിടിലന്‍ ലുക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച മൗക്കയെയും സണ്ണി അഭിനന്ദിച്ചു. ഈ മാസം 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Read more topics: sunny leone, male getup, new film,
English summary
sunny leone in male getup
topbanner

More News from this section

Subscribe by Email