Wednesday November 14th, 2018 - 12:26:pm
topbanner

ആരെങ്കിലും കരുതിയോ സണ്ണി മലയാളത്തിലെത്തുമെന്ന് ?

suji
 ആരെങ്കിലും കരുതിയോ സണ്ണി മലയാളത്തിലെത്തുമെന്ന് ?

സണ്ണി ലിയോണ്‍ ഒരു യോദ്ധാവായി പ്രത്യക്ഷപ്പെടുന്ന ചിത്രം സംഭവിക്കുമെന്ന് ആരെങ്കിലും സ്വപ്നത്തിലെങ്കിലും ചിന്തിച്ച് കാണുമോ? ഇനി അവര്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നുവെന്ന് കേള്‍ക്കുമ്പോഴോ? വിവിധ ഭാഷകളില്‍ ഒരുക്കുന്ന വീരമാദേവിയാണ് സണ്ണിയെ മലയാളത്തിലും എത്തിക്കുന്നത്.

തെലുങ്കില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ മലയാളം പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. കേരള ചരിത്രവുമായി ബന്ധപ്പെടുത്തിയാകും വീരമാദേവി മലയാളത്തില്‍ എത്തുക.

ചിത്രത്തിനായി സണ്ണി കളരിപ്പയറ്റും അഭ്യസിച്ചിരുന്നു. വിസി വടിവുടയാനാണ് ചിത്രത്തിന്റെ സംവിധായകന്‍. കൊച്ചിയില്‍ ഒരു സ്റ്റോര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ താരത്തെ കാണാന്‍ ജനം ഒഴുകിയെത്തിയത് ആഗോള മാധ്യമങ്ങളില്‍ വാര്‍ത്തകളും ട്രോളുകളുമായിരുന്നു. വീരമാദേവി തീയേറ്ററില്‍ എത്തുമ്പോഴും ഈ പ്രതികരണം ഉണ്ടാകുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

 

Read more topics: sunny leone, malayalam
English summary
sunny leone, malayalam
topbanner

More News from this section

Subscribe by Email