Tuesday September 25th, 2018 - 7:13:pm
topbanner

സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തുന്നു

Jikku Joseph
സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തുന്നു

പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തുന്നു. സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ 'ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി'ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി എത്തുന്നത്. ഓഗസ്റ്റ് 17ന് രാവിലെ 11.30നാണ് ചടങ്ങ്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ - ബി. ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനില്‍ ഒരു ഐറ്റം ഡാന്‍സുമായി എത്തും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡില്‍ താരമാകുമ്പോഴും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് സണ്ണി. എന്നാല്‍ ഇതുവരെ മലയാള ചിത്രത്തില്‍ താരം അഭിനയിച്ചിട്ടില്ല.

മുന്‍പ് വനിതാ മാഗസിന്റെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് യുവതാരം ജയസൂര്യയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജിസം 2 എന്ന ചിത്രത്തിലൂടെ ബോളീവുഡിലെത്തിയ താരം നേരത്തെയും കേരളത്തില്‍ എത്തിയിരുന്നു. മിലന്‍ ലുത്രിയയുടെ 'ബാദ്ഷാഹൊ'യാണ് റിലീസിനൊരുങ്ങുന്ന സണ്ണി ലിയോണ്‍ ചിത്രം. അജയ് ദേവ്ഗണും ഇലിയാന ഡിക്രൂസും ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയ്ക്കൊപ്പം സണ്ണി പ്രത്യക്ഷപ്പെടുന്ന വീഡിയോ ഗാനം യുട്യൂബില്‍ തരംഗമായിരുന്നു. മൂന്ന് ദിവസംകൊണ്ട് 1.3 വ്യൂസാണ് പാട്ടിന് ലഭിച്ചത്.

Read more topics: sunny leone, kochi
English summary
sunny leone in kochi
topbanner

More News from this section

Subscribe by Email