Thursday September 20th, 2018 - 12:32:pm
topbanner
Breaking News

ജീവിത രംഗം പുനര്‍ അവതരിപ്പിച്ചപ്പോള്‍ തകര്‍ന്നു പോയി ; സണ്ണി ലിയോണ്‍

suji
ജീവിത രംഗം പുനര്‍ അവതരിപ്പിച്ചപ്പോള്‍ തകര്‍ന്നു പോയി ; സണ്ണി ലിയോണ്‍

സ്വന്തം ജീവിതം അഭിനയിക്കുകയാണ് സണ്ണിയിപ്പോള്‍ . പരമ്പരയില്‍ താന്‍ പലപ്പോഴും വികാരാധീനയാകുന്നുവെന്ന് താരം പറയുന്നു. നല്ലൊരു ഓഫറായിരുന്നു അത്. എളുപ്പമുള്ള കാര്യമെന്ന് കരുതി. എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെ വികാരാധീനയായി. 

നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ പുനരവതരിപ്പിക്കേണ്ടിവരുമ്പോള്‍ എല്ലാവരും അനുഭവിക്കുന്നതാവും ഈയൊരു ബുദ്ധിമുട്ട്. ഈ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടി യാത്രയാവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ലസണ്ണി പറഞ്ഞു.

ഞാന്‍ ചെയ്ത ഒരു കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. ഭാഗ്യത്തിന് സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തത്. മാതാപിതാക്കള്‍ മരിച്ചുപോയി. അതുകൊണ്ടു തന്നെ വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്'സണ്ണി പറഞ്ഞു.

സീ5 എന്ന ചാനലില്‍ കരന്‍ജിത്ത് കൗര്‍ എന്ന പരമ്പരയിലാണ് സണ്ണിയുടെ ജീവിതം ആവിഷ്‌കരിക്കുന്നത്.
ബോളിവുഡിലെ താരറാണിയിലേക്കുള്ള സണ്ണിയുടെ വളര്‍ച്ചയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. കരന്‍ജിത് കൗര്‍ എന്ന സ്വന്തം പേര് ഉപേക്ഷിച്ച് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചതിന്റെ രഹസ്യവും ഇതില്‍ പറയുന്നുണ്ട് .

 

 

Read more topics: sunny leone, life, kanjith kaur
English summary
sunny leone about her life
topbanner

More News from this section

Subscribe by Email