Sunday May 26th, 2019 - 10:52:pm
topbanner
topbanner

തന്റെ പ്രകടനം കണ്ട് അഭിനന്ദിച്ച എല്ലാ ആരാധകര്‍ക്കും മമ്മൂട്ടിയ്ക്കും നന്ദി അറിയിച്ച് സണ്ണി ലിയോണ്‍

RA
തന്റെ പ്രകടനം കണ്ട് അഭിനന്ദിച്ച എല്ലാ ആരാധകര്‍ക്കും മമ്മൂട്ടിയ്ക്കും നന്ദി അറിയിച്ച് സണ്ണി ലിയോണ്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മധുരരാജ നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഒരു ഗാനരംഗത്ത് ബോളിവുഡ് സുന്ദരി സണ്ണി ലിയോണും എത്തിയിരുന്നു. ഏറെ ആവേശത്തോടെ ആണ് പ്രേക്ഷകര്‍ ഈ ഗാനരംഗത്തെ സ്വീകരിച്ചത്.

ഇപ്പോഴിതാ തന്റെ പ്രകടനം കണ്ട് അഭിനന്ദിച്ച എല്ലാ ആരാധകര്‍ക്കും മമ്മൂട്ടിയ്ക്കും നന്ദി അറിയിച്ച്‌ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'മമ്മൂട്ടിയ്ക്കും എന്റെ പ്രകടനം കണ്ട് അഭിനന്ദിച്ച എല്ലാ ആരാധകര്‍ക്കും നന്ദി' എന്നാണ് സണ്ണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രവും താരം ഫേസ്ബുക്ക് വഴി ഷെയര്‍ ചെയ്തിട്ടുണ്ട്.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. നെടുമുടി വേണു, വിജയരാഘവന്‍, തമിഴ് താരങ്ങളായ ജയ്, ജഗപതി ബാബു, സിദ്ദിഖ്, അന്ന രാജന്‍, ഷംന കാസിം, അനുശ്രീ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Read more topics: sunny leon, thanks, fans
English summary
sunny leon thanks fans
topbanner

More News from this section

Subscribe by Email