Tuesday May 21st, 2019 - 8:59:pm
topbanner
topbanner

'മദ്യവിരോധി'യായ ഫാ.നെട്ടൂരാനായി സുനില്‍ സുഖദ; ഒരു യമണ്ടന്‍ പ്രേമകഥയിലെ പോസ്റ്റര്‍ എത്തി

JB
'മദ്യവിരോധി'യായ ഫാ.നെട്ടൂരാനായി സുനില്‍ സുഖദ; ഒരു യമണ്ടന്‍ പ്രേമകഥയിലെ പോസ്റ്റര്‍ എത്തി

ഒന്നരവര്‍ഷത്തിനുശേഷം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഫാദര്‍ നെട്ടൂരാന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'മദ്യവിരോധി' എന്ന ടൈറ്റിലോടെയാണ് പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജ് ,വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി നൗഫലാണ്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍.

സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ കളര്‍ഫുള്‍ പോസ്റ്ററുകളും ടീസറും ഏറെ വൈറലായിരുന്നു. ചിത്രം ഏപ്രില്‍ 25നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

 

English summary
sunil sugatha new poster in oru yamandan pranayakadha
topbanner

More News from this section

Subscribe by Email