Friday December 14th, 2018 - 11:24:pm
topbanner

കുഞ്ഞാലി മരയ്ക്കാറില്‍ മോഹന്‍ലാലിനോടൊപ്പം സുനില്‍ ഷെട്ടിയും: സ്ഥിതീകരണവുമായി താരം

JB
കുഞ്ഞാലി മരയ്ക്കാറില്‍ മോഹന്‍ലാലിനോടൊപ്പം സുനില്‍ ഷെട്ടിയും: സ്ഥിതീകരണവുമായി താരം

കൊച്ചി: പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം നവംബര്‍ ഒന്നിന്ന് ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുകയാണ്.100 കോടി രൂപ ബഡ്ജറ്റില്‍ ആണ് മരയ്ക്കാര്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ പരേഷ് റാവല്‍, നാഗാര്‍ജുന എന്നിവരും ഉണ്ടാകുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ സുനില്‍ ഷെട്ടി തന്നെ മരയ്ക്കാറില്‍ മോഹന്‍ലാലിനോടൊപ്പം താനുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് സുനില്‍ ഷെട്ടി ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മാസത്തോളം നീളുന്ന ഷെഡ്യൂളാണ് തീരുമാനിച്ചിരിക്കുന്നത്. പകുതിയും കടലില്‍ ഷൂട്ട് ചെയ്യുന്നതിനാലും ദൈര്‍ഘ്യമേറിയ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആവശ്യമുള്ളതിനാലും റിലീസ് തീയതി പിന്നീടേ പ്രഖ്യാപിക്കുകയുള്ളൂ എന്നും ഈ സിനിമ തന്റെയും ലാലിന്റെയും സ്വപ്നമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്‍സ് ഗ്രൂപ്പൂം സന്തോഷ് ടി കൂരവളയുടെ മൂണ്‍ഷോട്ടും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.അന്തരിച്ച പ്രമുഖ സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനി ശശിയും പ്രിയദര്‍ശനനോടൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്.സന്തോഷ് ശിവനാണ് കാമറ കൈകാര്യം ചെയ്യുന്നത്.

 

 

English summary
sunil shetty would be part of mohanlal's kunjalimarakkar film
topbanner

More News from this section

Subscribe by Email