Tuesday April 24th, 2018 - 4:50:am
topbanner

സമ്മര്‍ ഇന്‍ ബത്‌ലഹേത്തിലെ ആ സസ്‌പെന്‍സ് സിബി മലയില്‍ പറയുന്നു

rajani
സമ്മര്‍ ഇന്‍ ബത്‌ലഹേത്തിലെ ആ സസ്‌പെന്‍സ് സിബി മലയില്‍ പറയുന്നു

മലയാളികളുടെ മനസില്‍ എക്കാലത്തും മായാതെ നില്‍ക്കുന്ന ചലച്ചിത്രങ്ങളില്‍ ഒന്നായ സമ്മര്‍ ഇന്‍ ബത്‌ലഹേത്തിലെ ആ സസ്‌പെന്‍സിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുന്നു. സസ്‌പെന്‍സില്‍ തുടങ്ങിയ ചിത്രം അതില്‍ തന്നെ അവസാനിപ്പിക്കയാണ് സംവിധായകന്‍ ചെയ്തത്. ചിത്രത്തിന്റെ ആരംഭഭാഗത്തിലും ക്ലൈമാക്‌സിലുമാണ് ജയറാമിന് കാമുകിയെന്ന് പറയപ്പെടുന്ന നായിക പൂച്ചയെ അയക്കുന്നത്.

പൂച്ചയെ അയച്ച കാമുകിയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ അവസാനഭാഗം വരെ ജയറാമിനും കൂട്ടര്‍ക്കും അതിന് സാധിക്കുന്നില്ല.അടുത്തിടെ സിബി മലയിലിനോട് ആ സംശയം ഒരു പ്രേക്ഷകന്‍ ചോദിച്ചു, അഞ്ചു പേരില്‍ ആരാണ് ജയറാമേട്ടന്റെ അടുത്തേക്ക് ആ പൂച്ചയെ അയച്ചതെന്ന്. എന്നാല്‍ സിബി മലയിലിന്റെ മറുപടി നിരാശപ്പെടുത്തുന്നതായിരുന്നു.

സത്യത്തില്‍ അത് ആരാണെന്ന് തനിക്കും അറിയില്ലെന്നാണ് സിബി ഉത്തരമായി നല്‍കിയത്. തിരക്കഥ എഴുതിയ രഞ്ജിത്ത് ഇക്കാര്യം തന്നോടും ഇതുവരെ പറഞ്ഞിട്ടില്ലെന്നായിരുന്നു അദേഹത്തിന്റെ മറുപടി.1998ലാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം റിലീസ് ചെയ്തത്.

ജയറാം, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, കലാഭവന്‍ മണി എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു ചിത്രത്തില്‍. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു അത്. മഞ്ജുവാര്യര്‍, മഞ്ജുള, രസിക, മയൂരി, ശ്രീജയ എന്നിവരാണ് ജയറാമിന്റെ സഹോദരിമാരുടെ വേഷങ്ങളിലെത്തിയത്.

സാമിനെ കൊന്നത് നീണ്ട തയ്യാറെടുപ്പിന് ശേഷം; അരുണിനെ മെല്‍ബണിലെത്തിച്ചതും സോഫി

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

 

Read more topics: summer, bathlehiyam, sibimalayil
English summary
summer in bathlehiyam sibimalayil

More News from this section

Subscribe by Email