Tuesday September 25th, 2018 - 3:01:am
topbanner

ദിലീപിനെ കാണാന്‍ അവളെത്തി; തികച്ചു അപ്രതീക്ഷിതമായി

rajani v
ദിലീപിനെ കാണാന്‍ അവളെത്തി; തികച്ചു അപ്രതീക്ഷിതമായി

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ താരം നേരത്തെ ചെയ്ത ചില നന്മകള്‍ താരത്തെ തേടി എത്തുകയാണ്. അടൂര്‍ സ്വദേശികളായ രാജുവിന്റെയും മിനിയുടെയും മകള്‍ സുമി ദിലീപിന്റെ കടുത്ത ആരാധികയാണ്. ഓട്ടിസം ബാധിച്ച് പൂജപ്പുരയിലെ കുട്ടികളുടെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴയുമ്പോഴാണ് സുമി ദിലീപിനെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

മാധ്യമങ്ങളിലൂടെയും മറ്റും സുമിയുടെ ആഗ്രഹത്തെ കുറിച്ചറിഞ്ഞ ദിലീപ് ഓടിയെത്തി. സുമിയ്ക്കും കുടുംബത്തിനുമൊപ്പം മണിക്കൂറുകള്‍ ചെലവിട്ട്, സുമിയ്ക്ക് സമ്മാനങ്ങളൊക്കെ നല്‍കിയാണ് ദിലീപ് അന്ന് മടങ്ങിയത്.

ഇന്ന് സുമി ദിലീപിനെ കാണാനെത്തി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിനെ കാണാന്‍ സുമിയും കടുംബവും ആലുവയിലുള്ള വീട്ടിലെത്തി. സുമിയെ കണ്ടതും ദിലീപിന്റെ മുഖത്തും സന്തോഷമായിരുന്നു.

 

Read more topics: sumi, visit, dileep
English summary
sumi visit dileep surprice
topbanner

More News from this section

Subscribe by Email