topbanner
Friday November 24th, 2017 - 7:36:am
topbanner
Breaking News

സെക്‌സി ദുര്‍ഗയും ന്യൂഡും പിന്‍വലിച്ചു: ഗോവ ചലച്ചിത്രമേള ജൂറി സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു

Anju NC
സെക്‌സി ദുര്‍ഗയും ന്യൂഡും പിന്‍വലിച്ചു: ഗോവ ചലച്ചിത്രമേള ജൂറി സ്ഥാനം സുജോയ് ഘോഷ് രാജി വെച്ചു

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറി സ്ഥാനത്തു നിന്നും സംവിധായകന്‍ സുജോയ് ഘോഷ് രാജി വെച്ചു. പാനലിന്റെ അനുമതിയില്ലാതെ മേളയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. മലയാളിയായ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ഗുര്‍ഗ, രവി ജാദവിന്റെ മറാത്തി സിനിമയായ ന്യൂഡ് എന്നീ സിനിമകളാണ് 13 അംഗ ജൂറിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചതെന്നാണ് സുജോയ് ഘോഷിന്റെ ആരോപണം.

'കണ്ടപെററി സിനിമ വിഭാഗത്തിലെ ഏറ്റവും ശക്തമായ രണ്ട് സിനിമകളായിരുന്നു ന്യൂഡും സെക്‌സി ദുര്‍ഗയും. ഇന്ത്യയിലെ സ്ത്രീകളുടെ അന്നത്തെ അവസ്ഥ ഏറ്റവും നന്നായി പ്രതിപാദിക്കുന്ന സിനിമകളായിരുന്നു അവ' എന്ന് ജൂറി മെമ്പര്‍മാരിലൊരാളായ അപുര്‍വ അസ്രാനി പട്ടിക പുറത്തു വിട്ടയുടന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഹിന്ദി സംവിധായകനാണ് സുജോയ് ഘോഷ്. വിദ്യാബാലന്‍ അഭിനയിച്ച കഹാനി, കഹാനി2, അഹല്യ, റാണി സിങ് എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് സുജോയ് ആണ്.

English summary
sujoy khosh resigns from goa film festival jury
topbanner topbanner

More News from this section

Subscribe by Email