Thursday November 15th, 2018 - 1:55:pm
topbanner

തീയേറ്ററില്‍ നിന്നും പാവാട മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ഥിയെ പിടികൂടി

NewsDesk
തീയേറ്ററില്‍ നിന്നും പാവാട മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ഥിയെ പിടികൂടി

കരുനാഗപ്പള്ളി: റിലീസ് ചെയ്ത ദിവസം തന്നെ പൃഥ്വിരാജ് ചിത്രം പാവാട മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍. സിനിമ കാണാനെത്തിയവര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ തിയ്യറ്ററില്‍ നിന്നാണ് വിദ്യാര്‍ഥി പിടിയിലായിരിക്കുന്നത്.

തിയ്യറ്ററിനകത്ത് ക്യാമറ തുടര്‍ച്ചയായി ഉപയോഗിക്കുന്നതു കണ്ട് ആളുകള്‍ വിവരം സെക്യൂരിറ്റി ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം ചിത്രം പകര്‍ത്തിയതായി കണ്ടെത്തി. ഇതോടെ തിയ്യറ്റര്‍ അധികൃതര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു.

സിനിമകള്‍ റിലീസ് ചെയ്ത് കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ അവ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സംഘത്തിലെ അംഗമാണ് വിദ്യാര്‍ഥിയെന്ന് പോലീസ് സംശയിക്കുന്നു.

Read more topics: Student, Paavada, movie
English summary
Student held for capturing Paavada movie on phone
topbanner

More News from this section

Subscribe by Email