topbanner
Sunday February 25th, 2018 - 5:16:pm
topbanner
Breaking News

'കാലമെല്ലാം കൂട്ടായിരിക്കാം...' സ്ട്രീറ്റ് ലൈറ്റ്‌സിലെ ഗാനം യൂട്യൂബ് ട്രെന്റിങില്‍ ഒന്നാമത്

Anju NC
'കാലമെല്ലാം കൂട്ടായിരിക്കാം...' സ്ട്രീറ്റ് ലൈറ്റ്‌സിലെ ഗാനം യൂട്യൂബ് ട്രെന്റിങില്‍ ഒന്നാമത്

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ക്രിസ്പിനും സോണിയയും വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടി നായകനാവുന്ന സ്ട്രീറ്റ് ലൈറ്റ്‌സിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ച ''കാലമെല്ലാം കൂട്ടായിരിക്കാം'' എന്ന പാട്ടാണ് ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. ഹരിചരണ്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധായകന്‍ പുതുമുഖമായ ആദര്‍ശ് അബ്രഹാം ആണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍.

ശ്യാംദത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം തമിഴിലും ഒരുക്കുന്നുണ്ട്. ഫവാസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി അഭിനയിക്കുന്നതിനു പുറമെ നിര്‍മ്മാണവും ഏറ്റെടുത്തിരിക്കുകയാണ്.

 

English summary
street light movie kalamellam song
topbanner

More News from this section

Subscribe by Email