Thursday September 20th, 2018 - 12:31:pm
topbanner
Breaking News

സംസ്ഥാനസര്‍ക്കാര്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

rajani
സംസ്ഥാനസര്‍ക്കാര്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സംസ്ഥാനത്തെ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുള്ള സംവിധാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കി.

അവിഹിതവും കുടുംബ ബന്ധങ്ങളിലെ വിള്ളലുമാണ് ഒട്ടുമിക്ക സീരിയലുകളുടെയും പ്രമേയമാകുന്നതിനെ കുറിച്ച് വിവിധ കോണുകള്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കുട്ടികളെയും യുവാക്കളെയും സീരിയലുകള്‍ വഴി തെറ്റിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.സീരിയലുകളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ നിലവില്‍ സര്‍ക്കാരിന് അധികാരമില്ല.

ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷയും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്ന് നേരത്തെ പറഞ്ഞിരുന്നു. സീരിയലുകളിലെ പ്രമേയങ്ങള്‍ വളരെ അപകടം നിറഞ്ഞതാണെന്നും പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നുകൂടി കടന്ന രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 ജിഷയെ കൊന്നത് അമീറുല്‍ ഇസ്ലാം ഒറ്റയ്ക്ക്: കൂട്ടുപ്രതിയില്ല

യുവതിയേയും മൂന്നു പെണ്‍മക്കളെയും കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ പിടിയില്‍

സ്ത്രീപീഡനക്കേസിലെ പ്രതിയായ യുവതിയെ കയറുകൊണ്ടു കെട്ടി നടത്തിച്ച പൊലീ സുകാർക്കു സസ്പെന്‍ഷന്‍

 

English summary
state government conrtrol tv serials
topbanner

More News from this section

Subscribe by Email