Thursday September 20th, 2018 - 12:23:am
topbanner
Breaking News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; മികച്ച നടനേയും നടിയേയും ഇന്നറിയാം

NewsDesk
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; മികച്ച നടനേയും നടിയേയും ഇന്നറിയാം

2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ പതിനൊന്നു മണിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്‌കാരത്തിന് 'പത്തേമാരി'യിലെ അഭിനയത്തിന് മമ്മൂട്ടിയും എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്നാണ് അവസാനം ലഭിക്കുന്ന വിവരം. പാര്‍വതിയും മഞ്ജു വാര്യരും അമലാ പോളും നല്ല നടിക്കുള്ള അവാര്‍ഡിനായി പട്ടികയിലുണ്ട്. 71 എന്‍ട്രികളാണ് മത്സരത്തിനുള്ളത്. അവാര്‍ഡ് സ്‌ക്രീനിംഗ് ഞായറാഴ്ച വൈകീട്ടോടെ അവസാനിച്ചു.

എന്നു നിന്റെ മൊയ്തീന്‍, പത്തേമാരി, ചാര്‍ലി, വലിയ ചിറകുള്ള പക്ഷികള്‍, മിലി എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങള്‍ അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ട്. നെടുമുടി വേണു (വലിയ ചിറകുള്ള പക്ഷികള്‍), സിദ്ദിഖ് (പത്തേമാരി) ചെമ്പന്‍ വിനോദ് ജോസ് (ഉറുമ്പുകള്‍ ഉറങ്ങാറില്ല) എന്നിവരും സഹനടനുള്ള പട്ടികയിലുണ്ട്. അന്തരിച്ച നടി കല്‍പ്പനയ്ക്കും സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും പ്രത്യേകജൂറി അവാര്‍ഡ് നല്‍കുമെന്നും സൂചനയുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് ജോമോന്‍ ടി. ജോണ്‍ (എന്നു നിന്റെ മൊയ്തീന്‍), മധു നീലകണ്ഠന്‍ (റാണി പത്മിനി) എന്നിവരും മുന്നിലുണ്ട്. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം. ജയചന്ദ്രനും (എന്നു നിന്റെ മൊയ്തീന്‍) രാജേഷ് മുരുകേശനുമാണ് (പ്രേമം) പരിഗണനയിലുണ്ട്.

സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയില്‍ ജോര്‍ജ് കിത്തു, സുലക്ഷണ, ശരത്, ബി.ആര്‍. പ്രസാദ്, വേണുഗോപാല്‍, പ്രേംചന്ദ്, സോമന്‍ എന്നിവരാണ് അംഗങ്ങള്‍. രചനാ വിഭാഗം ജൂറിയില്‍ എസ്. ജയചന്ദ്രന്‍ നായര്‍, രാജീവ് ഗോപാലകൃഷ്ണന്‍, പവിത്രന്‍ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.ആര്‍ രാജ്‌മോഹന്‍ രണ്ടു കമ്മിറ്റിയിലുമുണ്ട്.

വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്‌ഐ കുടുങ്ങി

പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി

 

English summary
state film award today
topbanner

More News from this section

Subscribe by Email