Monday June 18th, 2018 - 11:10:am
topbanner
Breaking News

ഭാവി ഭര്‍ത്താവ് ഹോട്ടായിരിക്കണമെന്ന് ശ്രുതി ഹാസന്‍

sadu prakash
ഭാവി ഭര്‍ത്താവ് ഹോട്ടായിരിക്കണമെന്ന് ശ്രുതി ഹാസന്‍

ചെന്നൈ: ഭാവി ഭര്‍ത്താവ് ഹോട്ടായിരിക്കണമെന്ന് തമിഴ് സുന്ദരി ശ്രുതി ഹാസന്‍. ഭര്‍ത്താവ് തണുപ്പനാണെങ്കില്‍ ദാമ്പത്യത്തിന് എന്ത് പ്രസക്തിയാണുള്ളതെന്നും താരം ചോദിച്ചു. ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് അറിയില്ല. വിവാഹം കഴിഞ്ഞ ശേഷം രണ്ട് പേരും കൂടി എങ്ങനെയാണ് ഒരു പ്രശ്നം പരിഹരിക്കുക എന്നും അറിയില്ലെന്നും താരം പറയുന്നു.

ദാമ്പത്യ ജീവിതത്തെപ്പറ്റി നിരവധി ചോദ്യങ്ങളും ആശങ്കകളും തനിക്കുണ്ടെന്നും താരം പറയുന്നു. നൂറ് കോടി കളക്റ്റ് ചെയ്ത നാല് ചിത്രങ്ങളില്‍ നായികയായതിന്റെ സന്തോഷം പങ്കുവയ്ക്കാനും താരം മറന്നില്ല.

അടുത്തിടെ ഒരു അഭിമുഖത്തില്‍ മാതൃത്വം ഇഷ്ടമാണെന്ന് പറഞ്ഞത് പൊല്ലാപ്പായെന്നും ശ്രുതി ചൂണ്ടിക്കാട്ടി. പ്രസവിക്കാന്‍ താല്‍പര്യമില്ലാത്ത, അമ്മയാകാന്‍ ഇഷ്ടപ്പെടാത്ത പലരുമുണ്ടിവിടെ. ഞാന്‍ അത്തരക്കാരിയല്ല. എനിക്ക് കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ വിവാഹം കഴിക്കാതെ അമ്മയാകാന്‍ ആഗ്രഹമുണ്ടെന്ന് എഴുതിപ്പിടിപ്പിച്ചു. അതായത് ഞാന്‍ പറഞ്ഞ രണ്ട് കാര്യങ്ങളും മിക്സ് ചെയ്താണ് അവര്‍ പ്രസിദ്ധീകരിച്ചത്. അപ്പോള്‍ ഞാന്‍ നിരപരാധിയല്ലേ? താരം ചോദിക്കുന്നു.

 

Read more topics: sruthi hassan, comment, husban
English summary
sruthi hassan's comment on husban

More News from this section

Subscribe by Email