Sunday November 18th, 2018 - 7:57:pm
topbanner

ശ്രീദേവിയുടേത് മുങ്ങിമരണമല്ല, അസൂത്രിത കൊലപാതകമെന്ന് മുന്‍ ഡല്‍ഹി പോലീസ് എസിപി വേദ് ഭൂഷന്‍

Jikku Joseph
ശ്രീദേവിയുടേത് മുങ്ങിമരണമല്ല, അസൂത്രിത കൊലപാതകമെന്ന് മുന്‍ ഡല്‍ഹി പോലീസ് എസിപി വേദ് ഭൂഷന്‍

ബോളിവുഡ് നടി ശ്രീദേവിയുടേത് മുങ്ങിമരണം അല്ല എന്നും ആസൂത്രിത കൊലപാതകമാണ് എന്നും സംശയം ഉന്നയിച്ചു ഡല്‍ഹി പോലീസ് മുന്‍ എസിപി വേദ് ഭൂഷന്‍. പോലീസ് സേനയില്‍ നിന്നു വിരമിച്ച വേദ് ഭുഷന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. ശ്രീദേവിയുടെ മരണം മുങ്ങിമരണമാണ് എന്നു പറയാന്‍ സാധിക്കില്ല എന്നും അത് ഒരു ആസൂത്രിത കൊലപാതകമാണ് എന്നും വേദ് ഭൂഷന്‍ പറയുന്നു.

ഒരാളെ ബാത്ത് ടബ്ബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് തോന്നുന്നതെന്ന് വേദ് ഭൂഷണ്‍ പറഞ്ഞു. ദുബായില്‍ ഉള്‍പ്പെടെ പോയി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശ്രീദേവിയുടെ മരണത്തില്‍ ദൂരുഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടതുണ്ട്. എന്തൊക്കയോ മറച്ചു വച്ചിരിക്കുന്നു എന്നാണ് എനിക്കു മനസിലായത്, വേദ് ഭുഷന്‍ പറയുന്നു. ദുബായിലെ ജുമെയ്റ എമിറ്റേറ് ടവര്‍ സന്ദര്‍ശിച്ചിരുന്നു എങ്കിലും ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കനുള്ള അനുവാദം വേദ് ഭുഷന് ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറി സജ്ജികരിച്ചു മരണം റിക്രിയേറ്റ് ചെയ്യുകയായിരുന്നു. ഈ കേസ് എന്തു കൊണ്ട് ഇത്ര പെട്ടന്നു തീര്‍പ്പാക്കിയത് എന്നും അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് റദ്ദാക്കി എന്നും ഭുഷന്‍ പറഞ്ഞു.

ഫെബ്രുവരി 26-ന് ദുബായ് പോലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ്. ബാത്ത് ടബ്ബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. ദുബായ് പോലീസിന്റെ ഈ വാദഗതിയെയാണ് ഇപ്പോള്‍ ഭൂഷണ്‍ എതിര്‍ക്കുന്നതും.

English summary
sridevi death a planned murder says retired acp of delhi police
topbanner

More News from this section

Subscribe by Email