Saturday November 17th, 2018 - 9:39:pm
topbanner

അര്‍ധനഗ്‌നനായി പ്രതിഷേധം: വീടൊഴിയാന്‍ വീട്ടുടമസ്ഥന്‍; അഭിസാരികകള്‍ക്ക് താമസിക്കാനുള്ളതല്ല തന്റെ വീടെന്ന് വീട്ടുടമ

Jikku
അര്‍ധനഗ്‌നനായി പ്രതിഷേധം: വീടൊഴിയാന്‍ വീട്ടുടമസ്ഥന്‍; അഭിസാരികകള്‍ക്ക് താമസിക്കാനുള്ളതല്ല തന്റെ വീടെന്ന് വീട്ടുടമ

ലൈംഗികമായി ഉപയോഗിച്ച ശേഷം അഭിനയിക്കാന്‍ അവസരം നല്‍കാത്തത്തതിനു നടുറോഡില്‍ മാറിടം തുറന്നുകാട്ടി പ്രതിക്ഷേധിച്ച നടിയോട് വീടൊഴിയാന്‍ വീട്ടുടമസ്ഥന്‍. അഭിസാരികകള്‍ക്ക് താമസിക്കാനുള്ളതല്ല തന്റെ വസതിയെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

നടിക്കെതിരെ തെലുഗു താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍) രംഗത്ത് വന്നതിന് പിന്നാലെ ഹൈദരാബാദില്‍ താന്‍ താമസിക്കുന്ന വീട് ഒഴിഞ്ഞുകൊടുക്കാന്‍ വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടുവെന്ന് ശ്രീ റെഡ്ഡി പറയുന്നു. എന്റെ വീട്ടുടമസ്ഥന്‍ എന്നെ വിളിച്ചിരുന്നു. എന്നെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊരു ഇടുങ്ങിയ ചിന്താഗതിയാണ്'- ശ്രീ റെഡ്ഡി ഫെയ്സ്ബുക്കില്‍ കുറിച്ചു.

സംവിധായകരും നിര്‍മാതാക്കളും ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നാരോപിച്ച് റോഡില്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ച നടി മൂന്ന് സിനിമകളിലഭിനയിച്ചിട്ടും തനിക്ക് മായില്‍ അംഗത്വം നല്‍കിയില്ലെന്ന് ആരോപിച്ചു. നടിയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അംഗത്വം ലഭിക്കാന്‍ ഇത്തരത്തിലുള്ള പ്രതിഷേധത്തിന്റെ ആവശ്യമില്ലായിരുന്നു മാ ഭാരവാഹിയായ ശിവാജി രാജ പറഞ്ഞു.

സിനിമയിലെ പല പ്രമുഖര്‍ക്കെതിരെയും നടി ശ്രീ റെഡ്ഡി വിരല്‍ ചൂണ്ടിയിരുന്നു. തെലുങ്ക് സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം എന്നിവര്‍ക്കെതിരെ കടുത്ത് ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തെലുങ്ക് സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കുന്നത് മുംബൈയില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ക്കാണെന്നാണ് താരത്തിന്റെ വാദം. തെലുങ്ക് സിനിമകളുടെ ഭാഗമാകാന്‍ തെലുങ്ക് പെണ്‍ക്കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നില്ല. ഇന്‍സ്ട്രിയില്‍ നടക്കുന്ന വിവേചനം പുറം ലോകത്തെ അറിയിക്കാന്‍ ഇതിനെക്കാലും നല്ലൊരു മാര്‍ഗമില്ലെന്നും ഇവര്‍ പറഞ്ഞു.

English summary
sri reddy topless protest actress told to vacate house sri reddy stripped
topbanner

More News from this section

Subscribe by Email