Tuesday November 13th, 2018 - 10:09:pm
topbanner

പീഡന ആരോപിതനായ നടനെ സ്റ്റേഷനില്‍ കൈകാര്യം ചെയ്തു ; നടി ശ്രീ റെഡ്ഡിയ്‌ക്കെതിരെ കേസ്

suji
പീഡന ആരോപിതനായ നടനെ സ്റ്റേഷനില്‍ കൈകാര്യം ചെയ്തു ; നടി ശ്രീ റെഡ്ഡിയ്‌ക്കെതിരെ കേസ്

പീഡന ആരോപിതനായ യുവതാരം ശ്രീശാന്ത് റെഡ്ഡിയെ സ്റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നടി ശ്രീ റെഡ്ഡിയ്‌ക്കെതിരെ കേസ്. ശ്രീ ലൈംഗീകമായി പീഡിപ്പിച്ചതായി ആരോപിച്ച് തെലുഗു സിനിമയിലെ ജൂനിയര്‍ നടി പോലീസില്‍ പരാതി നല്‍കിയിരുന്നു.

നടിയുടെ പരാതി സ്വീകരിച്ച ശേഷം ശ്രീശാന്തിനെ സ്റ്റേഷനിലേക്ക് പോലീസ് വിളിച്ചു വരുത്തി. എന്നാല്‍ നടിക്കൊപ്പം പരാതി നല്‍കാനെത്തിയ ശ്രീ റെഢിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസിന് മുന്നില്‍ തന്നെ നടനെ മര്‍ദ്ദിക്കുകയായിരുന്നു. പോലീസിനെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തിയതിനും ശ്രീ റെഡ്ഡിക്കെതിരെ കേസുണ്ട്.

തെലുഗു സിനിമയിലെ കാസ്റ്റിംങ് കൗച്ചിനെക്കുറിച്ചുള്ള വിവാദവെളിപ്പെടുത്തലുകള്‍ നടത്തുകയും വന്‍ പ്രതിഷേധം നടത്തുകയും ചെയ്യുന്ന നടിയാണ് ശ്രീ റെഡ്ഡി.

English summary
sri reddy booked in hyd for obstructing police from discharging duties
topbanner

More News from this section

Subscribe by Email