Monday September 24th, 2018 - 7:22:pm
topbanner

നീ ലൈംഗികമായി ഉപയോഗിച്ചു തള്ളിയ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്; നാനിക്കെതിരെ പീഡനാരോപണവുമായി ശ്രീറെഡ്ഡി

Jikku Joseph
നീ ലൈംഗികമായി ഉപയോഗിച്ചു തള്ളിയ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്; നാനിക്കെതിരെ പീഡനാരോപണവുമായി ശ്രീറെഡ്ഡി

കാസ്റ്റിംഗ് കൗച്ചിനെതിരെ വസ്ത്രം ഊരി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഢി തെലുങ്കിലെ യുവതാരവും നിര്‍മാതാവുമായ നാനിക്കെതിരെ ആരോപണവുമായി രംഗത്ത്. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണെന്നും ശ്രീ റെഡ്ഢി ആരോപിക്കുന്നു. സമൂഹമാധ്യത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്, സ്‌ക്രീനിലുള്ള പോലെ തന്നെ സ്വാഭാവികമായി. എന്നാല്‍ അത് നിങ്ങളുടെ മുഖംമൂടിയാണ്. നിങ്ങള്‍ എപ്പോഴും പറയാറുളളത് ജീവിതത്തില്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ്. എന്നാല്‍ അത് പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള വൈകാരികമായ അഭിനയം മാത്രമാണ്. നിങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അതിഗംഭീരമായ നാടകമാണ് അവതരിപ്പിക്കുന്നത്.

നിന്നെവെച്ച് നോക്കുമ്പോള്‍ സൂപ്പര്‍താരങ്ങള്‍ തന്നെയാണ് നല്ലത്. അവരുടെ മാതാപിതാക്കളും പഴയതലമുറയും പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ സ്വഭാവവും നല്ലതായിരിക്കും. രാം ചരണെയും മഹേഷ് ബാബുവിനെയും ജൂനിയര്‍ എന്‍ടിആറിനെയും നോക്കി പഠിക്കൂ. അവര്‍ക്ക് ആരോടും അസൂയ ഇല്ല. നിങ്ങള്‍ക്ക് യുവസംവിധായകരോട് പോലും പുച്ഛമാണ്. ആരോടും വിനയം ഇല്ല.

നിങ്ങളാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്. ഒന്നോര്‍ത്തോളൂ, ദൈവം എപ്പോഴും നീതിയുടെ കൂടെയാണ്. നിങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ സമയം എടുക്കുമായിരിക്കും. എന്നാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്ന് ശ്രീ റെഡ്ഢി പറഞ്ഞു.

English summary
sri reddy accuses nani of sexual harassment
topbanner

More News from this section

Subscribe by Email