Friday September 21st, 2018 - 9:19:pm
topbanner

ശ്രീനിവാസന്റെ പുതിയ ചിത്രം നവാഗതനൊപ്പം

rajani
ശ്രീനിവാസന്റെ പുതിയ ചിത്രം നവാഗതനൊപ്പം

ശ്രീനിവാസന്‍ പുതിയ ചിത്രം നവാഗതനായ ശ്രീകൃഷ്ണനോടൊപ്പം. 'പവിയേട്ടന്റെ മധുരച്ചൂരല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ശ്രീനിവാസനാണ്.ചിത്രത്തിന് സംഭാഷണമൊരുക്കുന്നതും നായകനാവുന്നതും ശ്രീനിവാസന്‍ തന്നെയാണ്.

വ്യത്യസ്ത മതങ്ങളില്‍ നിന്ന് പ്രണയവിവാഹിതരായ പവിത്രന്‍ മാഷും ആനി ടീച്ചറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇരുവരുടെയും ദാമ്പത്യം നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.പവിത്രന്‍ മാഷിനെ ശ്രീനിവാസനും ആനി ടീച്ചറെ ലെനയും അവതരിപ്പിക്കുന്നു.

ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, ലിഷോയ്, വിജയന്‍ കാരന്തൂര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജീവനി ക്രിയേഷന്‍സിന്റെ ബാനറില്‍ വിസി സുധന്‍, സിവിജയന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

English summary
sreenivasan new film sreekrishnan directed
topbanner

More News from this section

Subscribe by Email