Wednesday September 26th, 2018 - 2:32:am
topbanner

വളരെ കഠിനമായിരുന്നു ആ ദിവസങ്ങള്‍ ; മോഹന്‍ലാല്‍ ഒടിയനാകാന്‍ സഹിച്ച പ്രയാസങ്ങളെ കുറിച്ച് സംവിധായകന്‍

suji
വളരെ കഠിനമായിരുന്നു ആ ദിവസങ്ങള്‍ ; മോഹന്‍ലാല്‍ ഒടിയനാകാന്‍ സഹിച്ച പ്രയാസങ്ങളെ കുറിച്ച് സംവിധായകന്‍

ഒടിയനാകാന്‍ മോഹന്‍ലാല്‍ അനുഭവിച്ച വേദനകളെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദഗ്ധര്‍ ഉള്‍പ്പെട്ട ഫ്രാന്‍സില്‍ നിന്നുള്ള 22 അംഗ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. മോഹന്‍ലാല്‍ അനുഭവിച്ച ത്യാഗത്തെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നതിങ്ങനെ

പരിശീലനം തുടങ്ങിക്കഴിഞ്ഞാല്‍ ഇടയ്ക്ക് വച്ച് നിര്‍ത്താനാവില്ലെന്ന് അവര്‍ ലാലേട്ടനോട് പറഞ്ഞിരുന്നു. കാരണം അത്രയും വേദന നിറഞ്ഞ സമയം അതിനിടയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഒന്നരമണിക്കൂര്‍ വീതം നീളുന്ന കഠിന വ്യായാമമായിരുന്നു ആദ്യം. ഇതില്‍ റോപ്പ് ക്ലൈംബിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് , ഓട്ടം, നീന്തല്‍, ഹര്‍ഡില്‍സ് എന്നിവയുണ്ടായിരുന്നു.

പിന്നീട് മണ്ണു കൊണ്ട് ശരീരം മുഴുവന്‍ മൂടും .രാജസ്ഥാനില്‍ നിന്നെത്തിച്ച പ്രത്യേക കളിമണ്ണാണ് ഇതിനായി ഉപയോഗിച്ചത്. അതിനുശേഷം 14 ഡിഗ്രി തണുപ്പുള്ള ചേംബറിലേക്കും ലാലേട്ടനെ മാറ്റുകയായിരുന്നു. പിന്നീട് 96,000 ലിറ്റര്‍ ഓക്‌സിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറിലേക്കു മാറ്റും. 50 മുതല്‍ 60 കിലോവരെ ഭാരമുള്ള പാക്കാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇട്ടിരുന്നത്. ഇതിന്റെയെല്ലാം ഫലം സിനിമയില്‍ കാണുമെന്നാണ് എന്റെ പ്രതീക്ഷ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

 

Read more topics: sreekumar menon,mohanlal, odiyan
English summary
sreekumar menon reveals mohanlal hard work for odiyan
topbanner

More News from this section

Subscribe by Email