topbanner
Sunday February 25th, 2018 - 5:14:pm
topbanner
Breaking News

ശ്രീദേവിക്ക് എന്തു പറ്റി? തടിച്ചു വീര്‍ത്ത ചുണ്ട് കണ്ട് അന്തം വിട്ട് ആരാധകര്‍

Anju NC
ശ്രീദേവിക്ക് എന്തു പറ്റി? തടിച്ചു വീര്‍ത്ത ചുണ്ട് കണ്ട് അന്തം വിട്ട് ആരാധകര്‍

ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ അതീവ സുന്ദരിയായി തിളങ്ങുന്ന ശ്രീദേവി പ്രായം അഭിനയത്തിന് തടസമല്ല എന്നു കാട്ടിത്തന്ന നടിയാണ്. അന്‍പത് പിന്നിട്ടെങ്കിലും താരത്തിന്റെ സൗന്ദര്യം പല യുവനടികളെയും അസൂയപ്പെടുത്തിയതായി പലരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നും ശ്രീദേവിയുടെ വിശേഷങ്ങളറിയാനും താരത്തിന്റെ ഫാഷന്‍ സെന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഒരു പോലെ തല്‍പ്പരരാണ് ആരാധകരും.

എന്നാല്‍, പുതിയ ചിത്രങ്ങളിലെ ശ്രീദേവിയുടെ ചുണ്ട് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍. മുംബൈയില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് ഒരുക്കിയ സരസ്വതി പൂജയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ശ്രീദേവിയുടെ ചുണ്ടുകള്‍ ആരാധകര്‍ ശ്രദ്ധിച്ചത്. ചുണ്ടില്‍ എന്തോ കാര്യമായ തകരാറ് സംഭവിച്ചിരിക്കുന്നു.

പ്രായം മറയ്ക്കാന്‍ ബോളിവുഡ് നടികള്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തുക പതിവാണ്. ചിലപ്പോഴൊക്കെ ഇത്തരം സര്‍ജറികള്‍ മൂലം നടിമാര്‍ പാടുപെട്ടിട്ടുമുണ്ട്. ശ്രീദേവിക്കും ഇത്തരത്തില്‍ അബദ്ധം പറ്റിയോ എന്നാണ് ഇപ്പോഴത്തെ ആരാധകരുടെ സംശയം. ഇക്കാര്യം മാധ്യമങ്ങള്‍ തന്നെ വേറൊരവസരത്തില്‍ ശ്രീദേവിയോട് ചോദിക്കുകയും ചെയ്തിരുന്നു. താനൊരു സിസ്റ്റമാറ്റിക് ലൈഫ് ആണ് നയിക്കുന്നതെന്നും ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കുന്ന ആളാണെന്നുമാണ് അന്ന് ശ്രീദേവി പറഞ്ഞത്. പവര്‍ യോഗ, ആഴ്ചയില്‍ നാല് ദിവസം ടെന്നിസ്, ഡയറ്റ്, ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കും, മധുരപലഹാരങ്ങള്‍ ഇല്ല. ഇതൊക്കെ തന്റെ ലുക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശ്രീദേവി പറഞ്ഞു.

എന്നാല്‍, ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടാല്‍ ശ്രീദേവി തന്റെ ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയെന്ന് ഉറപ്പായും തോന്നും. പലരും ഇത് സമ്മതിക്കുന്നുമുണ്ട്. ശസ്ത്രക്രിയയില്‍ വന്ന പിഴവാണ് ഈ അവസ്ഥയ്ക്കു കാരണമെന്നും ചിലര്‍ പറയുന്നു.

Read more topics: sreedevi, lip, latest pic, surgery,
English summary
sreedevis latest pic which created buzz about her lip surgery
topbanner

More News from this section

Subscribe by Email