Tuesday May 22nd, 2018 - 11:06:pm
topbanner

സൗത്ത് ഫിലിംഫെയര്‍ അവാർഡ്: മഞ്ജിമ മോഹന്‍ മികച്ച പുതുമുഖ താരം

suvitha
സൗത്ത് ഫിലിംഫെയര്‍ അവാർഡ്: മഞ്ജിമ മോഹന്‍ മികച്ച പുതുമുഖ താരം

64ാമത് ജിയോ സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്സിൽ മഞ്ജിമ മോഹന്‍ മികച്ച പുതുമുഖ താരമായി തിരെഞ്ഞെടുക്കപ്പെട്ടു. ഗൗതം മേനോൻ ചിത്രമായ അച്ചം എന്‍പത് മടമയട എന്ന തമിഴ് ചിത്രത്തിലൂടെയാണ് മഞ്ജിമയെ മികച്ച പുതുമുഖ താരമായി തിരെഞ്ഞെടുത്തത്. മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു അച്ചം എന്‍പത് മടമയട.

മലയാളത്തിൽ നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫിയിലൂടെയാണ് മഞ്ജിമയുടെ നായികയായുള്ള അരങ്ങേറ്റം. അതിന് ശേഷം സാഹസം ശ്വാസ സഗിപോ എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്കിലും നായികയായി അരങ്ങേറ്റം കുറിച്ചു. മഞ്ജിമ ഉദയനിഥി സ്റ്റാലില്‍ ചിത്രത്തിലും വിക്രം പ്രഭുവിനൊപ്പം സത്രിയനിലും അഭിനയിക്കും. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരത്തിന്റെ സിനിമാ പ്രവേശനം.

പിന്നീട് മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപ്പട്ടണം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടിരുന്നു. പിന്നീട് 14 വർഷത്തെ ഇടവേളയ്ക്ക ശേഷമാണ് മഞ്ജിമ മോഹൻ നായികയായി വടക്കൻ സെൽഫിയിലൂടെ വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്.

English summary
South Filmfare Awards: Manjima Mohan Best newcome actress

More News from this section

Subscribe by Email