Thursday April 26th, 2018 - 10:58:am
topbanner

നടൻ സൗബിൻ ഷാഹിറിൻറെ ആദ്യ സംവിധാന സംരംഭം 'പറവ'പൂർത്തിയായി

NewsDesk
നടൻ സൗബിൻ ഷാഹിറിൻറെ ആദ്യ സംവിധാന സംരംഭം 'പറവ'പൂർത്തിയായി

പതിനാല് വർഷമായി അര ഡസൻ സംവിധായകരോടൊത്ത് സഹ സംവിധായകനായി പ്രവർത്തിച്ച സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'പറവ' യുടെ ചിത്രീകരണം പൂർത്തിയായി.

സ്വഭാവിക അഭിനയത്തിലൂടെ മലയാള സിനിമാ ആസ്വദകരുടെ മനസ്സില്‍ തൻറേതായ ഒരിടം സൃഷ്ടിച്ചതിന് ശേഷമാണ് ഏറെ നാളായി മനസ്സില്‍ താലോലിച്ച സംവിധായക കുപ്പായം സൗബിനെ തേടിയെത്തുന്നത്.

സൗബിൻ മുനീർ അലിക്കൊപ്പം തയ്യാറാക്കിയ തിരക്കഥയിൽ അൻവർ റഷീദ് എൻറർടൈൻമെൻറിൻറെ ബാനറിൽ അൻവർ റഷീദും ഷൈജു ഉണ്ണിയും ചേർന്ന് നിർമ്മിച്ച പറവ മധ്യ വേനലവധിക്ക് തീയേറ്ററില്‍ എത്തിക്കാനാണ് അണിയ ശ്രമം. പുതുമുഖ താരങ്ങൾ മുഖ്യവേഷത്തിൽ അണിനിരക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ മേക്കോവറിൽ ജനപ്രീയ താരം ദുൽഖർ സൽമനും അഭിനയിച്ചിരിക്കുന്നു.

Read more topics: soubin shahir, movie, parava,
English summary
soubin shahir movie parava

More News from this section

Subscribe by Email