Wednesday September 26th, 2018 - 12:44:am
topbanner

വിജയ് ചിത്രമായ സര്‍ക്കാരിലെ ഗാനം ചിത്രം പൂര്‍ത്തിയാക്കും മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നു

suji
വിജയ് ചിത്രമായ സര്‍ക്കാരിലെ ഗാനം ചിത്രം പൂര്‍ത്തിയാക്കും മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നു

ചെന്നൈ: വ്യാജപതിപ്പുകളുടെ വലയില്‍ പെട്ട് ദളപതി വിജയും. അണിയറയില്‍ ഒരുങ്ങുന്ന എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിലെ ഒരു ഗാനമാണ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. യുഎസില്‍ ഷൂട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം ഗാനരംഗം ചോര്‍ന്നത് ഞെട്ടിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ വിജയുടെ ഇന്‍ട്രോ സോംഗായി നിശ്ചയിച്ചിരിക്കുന്ന ഗാനമാണ് ഇതെന്നാണ് കരുതുന്നത്. ലാസ് വെഗാസിലായിരുന്നു ഷൂട്ട്. ശോഭി കോറിയോഗ്രാഫി ചെയ്തിട്ടുളള ഗാനം വിവേകാണ് രചിച്ചത്. സര്‍ക്കാരിന്റെ സംഗീതം എആര്‍ റഹ്മാന്‍ നിര്‍വ്വഹിക്കുന്നു.

സണ്‍ പിക്‌ചേഴ്‌സാണ് സര്‍ക്കാരിന്റെ നിര്‍മ്മാണം. മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മരണത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ച് സംഘം തിരികെ വന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കവെയാണ് ഗാനരംഗം ചോര്‍ന്നിരിക്കുന്നത്.

 

English summary
song from vijay ar murugadoss sarkar leaked online
topbanner

More News from this section

Subscribe by Email