Friday July 20th, 2018 - 8:23:am
topbanner
Breaking News

സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം വിവാദത്തില്‍

Jikku Joseph
സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം വിവാദത്തില്‍

സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം വിവാദത്തില്‍. വിവാഹാഘോഷങ്ങളും മധുവിധുവുമായി ദമ്പതികള്‍ വിദേശ യാത്ര നടത്തുന്നതിനിടെയാണ് പുതിയ വിവാദം. ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മറ്റിയാണ് വിവാദവുമായി രംഗത്തെത്തിയിരുന്നത്. ചടങ്ങുകള്‍ക്കിടെ ആനന്ദ് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയില്ലെന്നതാണ് പ്രശ്നം.

വിവാഹ ചടങ്ങുകള്‍ക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരു കൂട്ടം സിഖ് മതവിശ്വാസികളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മെയ് 8-ന് മുംബൈ ബാന്ദ്രയില്‍ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവില്‍ നടന്ന ചടങ്ങുകള്‍ക്കെതിരെയാണ് കേസ്.

വിവാഹ ചടങ്ങില്‍ പങ്കെടുത്ത കമ്മറ്റി അംഗങ്ങള്‍ക്കെതിരെയാണ് പരാതി. എന്നാല്‍ സോനത്തിനും ആനന്ദിനുമെതിരെ കേസ് നല്‍കിയോ എന്ന് വ്യക്തമല്ല. സിഖ് ആചാര പ്രകാരം വിവാഹ ചടങ്ങുകള്‍ക്കിടെ ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നില്‍വെച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണമെന്നാണ് ആചാരം.

എന്നാല്‍ വരനും ചടങ്ങില്‍ പങ്കെടുത്ത കമ്മറ്റിയംഗങ്ങളുമുള്‍പ്പെടെ ആരും ഇത് പാലിച്ചില്ലെന്നാണ് പരാതി. എന്നാല്‍ ഇതിനെതിരെ താര കുടുംബങ്ങള്‍ പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

English summary
sonam kapoor and anand ahujas wedding in trouble complaint filed for hurting sikh sentiments
topbanner

More News from this section

Subscribe by Email