Tuesday November 13th, 2018 - 9:08:am
topbanner

സോഷ്യല്‍ മീഡിയ വി.കെ ശ്രീരാമനെയും കൊന്നു ......

rajani v
സോഷ്യല്‍ മീഡിയ വി.കെ ശ്രീരാമനെയും കൊന്നു ......

സോഷ്യല്‍ മീഡിയയില്‍ സിനിമാതാരങ്ങളുടെ മണരണ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഇത്തവണ ഈ ക്രൂരവിനോദത്തിന് ഇരയായത് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനാണ്. വികെ ശ്രീരാമന്‍ മരിച്ചുവെന്നുള്ള വാര്‍ത്തകള്‍ ഇന്ന് രാവിലെ മുതല്‍ വാട്‌സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

സാധാരണ ഇത്തരം വ്യാജവാര്‍ത്ത പ്രചരിക്കുമ്പോള്‍ ശക്തമായി പ്രതികരിച്ച് താരങ്ങള്‍ എത്താറുണ്ട്. എന്നാല്‍ ഈ പതിവിന് ഇവിടെ ഒരല്‍പം മാറ്റം സംഭവിച്ചിട്ടുണ്ട്. സ്വന്തം മരണവാര്‍ത്തയില്‍ അല്‍പ്പം കൗതുകവും കുറച്ച് സന്തോഷവുമുണ്ടെന്നാണ് ശ്രീരാമന്‍ പറയുന്നത്. മാമുക്കോയ, ജഗതി, സലീം കുമാര്‍ എന്നിവരെ കുറിച്ചും മരണ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 

 

Read more topics: social media, vk sreeraman
English summary
social media vk sreeraman fake death news
topbanner

More News from this section

Subscribe by Email