Tuesday November 13th, 2018 - 12:42:pm
topbanner

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച റിമയുടെ വിവാദപ്രസംഗമല്ല; കറുത്ത സാരിയിലെ വെളുത്ത അക്ഷരങ്ങളാണ്

rajani v
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച റിമയുടെ വിവാദപ്രസംഗമല്ല; കറുത്ത സാരിയിലെ വെളുത്ത അക്ഷരങ്ങളാണ്

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടന്‍ചര്‍ച്ച റിമ കല്ലിങ്കലിന്റെ വിവാദപ്രസംഗമല്ല മറിച്ച് പ്രസംഗസമയത്തെ താരത്തിന്റെ സാരിയിലെ വെളുത്ത അക്ഷരങ്ങളാണ്. പലര്‍ക്കും അതെന്താണ് എഴുതിയിരിക്കുന്നതെന്ന് ആദ്യമൊന്നും വ്യക്തമായില്ലെങ്കിലും പിന്നീട് സോഷ്യല്‍മീഡിയ വഴി ചിത്രങ്ങള്‍ എത്തിതുടങ്ങിയപ്പോഴാണ് വാചകങ്ങള്‍ കൃത്യമായി മനസിലായത്. 'ഗെറ്റ് അപ്, സ്റ്റാന്‍ഡ് അപ്, സ്റ്റാന്‍ഡ് അപ് ഫോര്‍ യുവര്‍ റൈറ്റ്സ്...'( ഉണരുക, എഴുന്നേല്‍ക്കുക,നിങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി..).

റിമ സംസാരിച്ച കാര്യങ്ങളുമായി വളരെ അടുത്തുനില്‍ക്കുന്ന വാചകം. അത് റിമയ്ക്കുവേണ്ടി തയാറാക്കിയതാരെന്നായിരുന്നു പലരുടെയും അടുത്ത സംശയം. റൗക്ക എന്ന ഫാഷന്‍ സ്റ്റോറിലെ ശ്രീജിത്ത് ജീവന്‍ എന്ന ഡിസൈനര്‍ ആണ് ആ മനോഹരമായ സാരിക്ക് പിന്നില്‍.

നിങ്ങള്‍ക്കു പറയാനുള്ളതെന്തും സാരികളില്‍ ആലേഖനം ചെയ്യുന്ന സ്പെഷല്‍ കസ്റ്റമൈസ്ഡ് കളക്ഷനാണ്ശ്രീജിത്ത് റിമയുടെ സാരിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സാരിയുടുത്ത നില്‍ക്കുന്ന റിമയുടെ ചിത്രം ശ്രീജിത്ത് ട്വിറ്ററില്‍ പങ്കുവച്ചിട്ടുമുണ്ട്.

 

 

Read more topics: social media, rima, black saree
English summary
social media rima black saree
topbanner

More News from this section

Subscribe by Email