Tuesday November 13th, 2018 - 4:03:am
topbanner

സോഷ്യല്‍ മീഡിയ ദുല്‍ഖറിനെ സ്‌പൈഡര്‍മാനാക്കി

NewsDesk
സോഷ്യല്‍ മീഡിയ ദുല്‍ഖറിനെ സ്‌പൈഡര്‍മാനാക്കി

സിനിമ താരങ്ങള്‍ക്ക് സ്ഥിരമായി പണി കൊടുക്കുന്ന സോഷ്യല്‍ മീഡിയ ഇത്തവണ പണികൊടുത്തത് ദുല്‍ഖര്‍ സല്‍മാണ്. ദുല്‍ഖറിന് സോഷ്യല്‍ മീഡിയ ഹോളിവുഡില്‍ അവസരം നല്‍കിയിരിക്കുകയാണ് അതും സ്‌പൈഡര്‍മാനായി. കഴിഞ്ഞദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ദുഖറിനെ ചുറ്റിപ്പറ്റി കഥ പ്രചരിക്കുന്നു .

മറ്റൊന്നുമല്ല ദുല്‍ഖര്‍ അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ ഹോളിവുഡ് സംവിധായകന്‍ കാണുകയും സ്‌പൈഡര്‍മാനാകാന്‍ ക്ഷണിക്കുകയും ചെയ്തു എന്നതായിരുന്നു മെസേജിന്റെ ഉള്ളടക്കം. സംഭവം മമ്മൂട്ടി സ്ഥിരീകരച്ചുവെന്നൊക്കെ മെസേജില്‍ പറയുന്നു. മെസേജ് സത്യമാണെന്ന് വിശ്വസിച്ചവരും നിരവധി.

ഏപ്രില്‍ ഫൂളിന് മുന്നോടിയായി ആരോ തയാറാക്കിയതായിരുന്നു മെസേജ്.എന്നാല്‍ ദുല്‍ഖര്‍ പോലും ഈ മെസേജ് കണ്ട് അമ്പരന്നു പോയി എന്നതാണ് സത്യം. വ്യാജ മെസേജാണെങ്കിലും സംഭവത്തോട് ദുല്‍ഖറും അവസാനം പ്രതികരിച്ചു. 'സ്‌പൈഡര്‍മാനായി ഞാന്‍ !, എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നാണ് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

തിരുവനന്തപുരത്ത് സൂപ്പര്‍ സ്റ്റാര്‍ പിന്മാറിയത് കോടികള്‍ വാങ്ങിയിട്ടോ?

വിവാഹ പന്തലില്‍ വെച്ച് കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് മനംമാറ്റം

മണിയുടെ മരണം; സിനിമാ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തേക്കും

 

English summary
social media dulkhasalman hollywood chance
topbanner

More News from this section

Subscribe by Email