Sunday August 18th, 2019 - 10:32:am
topbanner
topbanner

വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ നടന്‍ ശിവകാര്‍ത്തികേയന് വോട്ട് ചെയ്യ്തു; ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

JB
 വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ നടന്‍ ശിവകാര്‍ത്തികേയന് വോട്ട് ചെയ്യ്തു; ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ നടന്‍ ശിവകാര്‍ത്തികേയന് അനുമതി നല്‍കിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സത്യഭ്രത സാഹോ. വോട്ടര്‍ പട്ടികയില്‍ നടന്റെ പേരില്ലെന്നത് വ്യക്തമായറിഞ്ഞിട്ടും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയെന്ന കാരണത്താലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സത്യഭ്രത രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ 18നായിരുന്നു തമിഴ്‌നാട്ടില്‍ പോളിംഗ് നടന്നത്. ചെന്നൈയിലെ വല്‍സരവാക്കത്തെ സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ ഭാര്യ ആര്‍തിക്കൊപ്പമാണ് ശിവകാര്‍ത്തികേയന്‍ വോട്ട് ചെയ്യാനെത്തിയത്. ഭാര്യ ആര്‍തിയുടെ പേര് പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ നടന്റെ പേര് ഉണ്ടായിരുന്നില്ല. വോട്ട് ചെയ്യാനാകില്ലെന്നു പറഞ്ഞപ്പോള്‍ പ്രത്യേക അനുമതി ലഭിച്ചിരുന്നുവെന്ന് പറഞ്ഞാണ് നടന്‍ വോട്ട് ചെയ്തത്.

അതിനു ശേഷം വോട്ട് അടയാളപ്പെടുത്തിയ കൈവിരല്‍ ഉയര്‍ത്തിപ്പിടിച്ച് എടുത്ത ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. വോട്ട് ചെയ്യുക എന്നത് നിങ്ങളുടെ അവകാശമാണെന്നും ആ അവകാശത്തിനു വേണ്ടി പോരാടണമെന്നുമായിരുന്നു ശിവകാര്‍ത്തികേയന്‍ ട്വീറ്റ് ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാതെയാണ് ശിവകാര്‍ത്തികേയന്‍ വോട്ടു ചെയ്തതെന്ന വാര്‍ത്ത പുറത്തുവന്നതോടെ നടനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്നു വന്നത്.

 

English summary
sivakarthikayan vote in a wrong way
topbanner

More News from this section

Subscribe by Email