Thursday November 15th, 2018 - 10:21:pm
topbanner

ഒടുവില്‍ കഴിച്ചു; സല്‍മാന്‍ ഖാന് ജയിലില്‍ പരിപ്പും, റൊട്ടിയും

suji
ഒടുവില്‍ കഴിച്ചു; സല്‍മാന്‍ ഖാന് ജയിലില്‍ പരിപ്പും, റൊട്ടിയും

ജോധ്പൂര്‍ സെന്‍ഡ്രല്‍ ജയിലില്‍ പാര്‍പ്പിക്കപ്പെട്ട സൂപ്പര്‍താരം സല്‍മാന്‍ ഖാന് ജയിലിലെ ഭക്ഷണം രുചിക്കാന്‍ അവസരം. രാവിലെ പരിപ്പും, റൊട്ടിയും, ഉരുളക്കിഴങ്ങും, ക്യാബേജുമായിരുന്നു പയറിനൊപ്പം കഴിക്കാന്‍ കിട്ടിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച താരം രാവിലത്തെ ഭക്ഷണമാണ് കഴിച്ചത്.

പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും താരം ഉന്നയിച്ചിട്ടില്ലെന്ന് ജോധ്പൂര്‍ ജയില്‍ ഡിഐജി വിക്രം സിംഗ് വ്യക്തമാക്കി. ആദ്യ ദിനം ഭക്ഷണം കഴിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 106ാം നമ്പര്‍ തടവുകാരന്‍ എന്നാണ് സല്‍മാന്‍ ഖാനെ ജയിലില്‍ വിളിക്കുക. ജയിലില്‍ പുതപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സ്വന്തം വസ്ത്രങ്ങള്‍ അണിയാന്‍ അവസരം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ജയില്‍ യൂണിഫോം നല്‍കുക.

രണ്ടാം നമ്പര്‍ വാര്‍ഡില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി ബോളിവുഡ് താരത്തിന് മെഡിക്കല്‍ ടെസ്റ്റും നടത്തി. മുന്‍കാല പരിചയമുള്ളതിനാല്‍ ജയിലില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് ഒരു പ്രശ്‌നമല്ലെന്ന് താരം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 19 വര്‍ഷക്കാലം പഴക്കമുള്ള കേസില്‍ ശിക്ഷ വിധിച്ചതോടെയാണ് ഖാന്‍ ജയിലിലായത്.

 

Read more topics: salman khan ,dal roti ,jail
English summary
Sitting in ward no 2 salman khan had dal roti alone
topbanner

More News from this section

Subscribe by Email