Wednesday June 20th, 2018 - 10:33:pm
topbanner
Breaking News

ഗായിക പി.സുശീല പറഞ്ഞു; ഞാന്‍ മരിച്ചിട്ടില്ല....

rajani v
ഗായിക പി.സുശീല പറഞ്ഞു; ഞാന്‍ മരിച്ചിട്ടില്ല....

സോഷ്യല്‍ മീഡിയ താരങ്ങളെ കൊല്ലുക പതിവാണ് അവസാനമായി ഈ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത് ഗായിക പി.സുശീലയാണ്. വ്യാഴാഴ്ച രാത്രി മുതലാണ് സാമൂഹിക മാധ്യമങ്ങളില്‍ പി.സുശീല അന്തരിച്ചു എന്ന വ്യാജ വാര്‍ത്ത പരന്നത്. മെസേജ് കിട്ടിയവരൊക്കെ തന്നെ ഇതിന്റെ സത്യാവസ്ഥ അറിയാതെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

സുശീല ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്നും ആരും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ട് ബോളിവുഡിലെ പി.ആര്‍. ഒഫിഷ്യലായ റിയാസ് കെ. അഹമ്മദാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിനുശേഷമാണ് സുശീല തന്നെ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയത്.അമേരിക്കയില്‍ അവധിക്കാലം ചിലവിടുകയായിരുന്ന സുശീലയ്ക്ക് തന്നെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് രംഗത്തുവരേണ്ടിവന്നു.

ഒരു വീഡിയോയിലൂടെയാണ് സുശീല താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചത്.'എന്നെ കുറിച്ചുള്ള ചില പ്രചരണങ്ങള്‍ നടക്കുന്നത് കാണാനിടയായി. ഞാനിവിടെ അമേരിക്കയില്‍ പൂര്‍ണ ആരോഗ്യവതിയായി കഴിയുകയാണ്. അടുത്ത ദിവസം തന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങും. തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഞാന്‍ സ്വസ്ഥയാവും. അഭിമുഖത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാം. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. അതൊന്നും ആരും വിശ്വസിക്കരുത്. എനിക്ക് ഒരു കുഴപ്പവുമില്ല'-വീഡിയോ സന്ദേശത്തില്‍ സുശീല പറഞ്ഞു.

 

 

Read more topics: singer, p susheela, death
English summary
singer p susheela death fake news

More News from this section

Subscribe by Email