Wednesday November 21st, 2018 - 1:44:pm
topbanner

അന്ന് ഞാന്‍ കാരണം നയന്‍താര പണി കേട്ടപ്പോള്‍ മാപ്പു ചോദിച്ചു ; മനസ് തുറന്ന് ചിമ്പു

suji
അന്ന് ഞാന്‍ കാരണം നയന്‍താര പണി കേട്ടപ്പോള്‍ മാപ്പു ചോദിച്ചു ; മനസ് തുറന്ന് ചിമ്പു

നയന്‍താര ചിമ്പു പ്രണയം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞ ശേഷം സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചു. അടുപ്പമുള്ളപ്പോള്‍ നടന്ന സംഭവത്തെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് ചിമ്പു.

വല്ലവന്‍ എന്ന ചിത്രത്തില്‍ ആദ്യ ഫോട്ടോഷൂട്ട് മുതലേ ഇരുവരുടെയും ബന്ധം വിവാദമായിരുന്നു.നയന്‍താരയുടെ ചുണ്ടില്‍ സിമ്പു കടിയ്ക്കുന്ന ചിത്രമാണ് വല്ലവന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററായി പുറത്തിറക്കിയത്. സിനിമയുടെ ഗുണത്തിനാണ് അത് ചെയ്തതെങ്കിലും പിന്നീട് അത് വലിയ കുഴപ്പമായി മാറുകയായിരുന്നെന്ന് സിമ്പു പറഞ്ഞു. നയന്‍താരയെക്കുറിച്ച് മോശമായ രീതിയില്‍ പല വാര്‍ത്തകള്‍ വന്നു. താന്‍ കാരണമാണ് നയന്‍താരയ്ക്ക് പഴികേള്‍ക്കേണ്ടി വന്നത് എന്നുള്ള കുറ്റബോധത്താലാണ് നയന്‍താരയോട് ക്ഷമ പറഞ്ഞത്. എന്നാല്‍ നടിയുടെ മറുപടി തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായിട്ടാണ് അതിനെ കണ്ടതെന്നും താങ്കള്‍ ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു അന്ന് ലേഡി സൂപ്പര്‍സ്റ്റാറിന്റെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്പു വ്യക്തമാക്കുന്നു.

 

Read more topics: simbu, nayanthara
English summary
simbu share experience with nayanthara
topbanner

More News from this section

Subscribe by Email