Thursday May 24th, 2018 - 7:48:am
topbanner

ചിമ്പു-നയന്‍സ്‌ ചിത്രം റിലീസിന്‌ മുമ്പ്‌ 61 കോടി വരുമാനം

NewsDesk
ചിമ്പു-നയന്‍സ്‌ ചിത്രം റിലീസിന്‌ മുമ്പ്‌ 61 കോടി വരുമാനം

ചിമ്പുവും മുന്‍ കാമുകി നയന്‍താരയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്ന ഇതു നമ്മ ആള് എന്ന ചിത്രമാണ് റിലീസിന് മുമ്പ് തന്നെ വന്‍ നേട്ടം കൊയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

സിനിമയുടെ വിവിധ തലങ്ങളിലുള്ള റൈറ്റ്‌സ് വില്‍പ്പനയിലൂടെയാണ് സിനിമയ്ക്ക് ഇപ്പോള്‍ തന്നെ വന്‍ തുക ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിയേറ്റര്‍ റൈറ്റ്‌സ് തെനാണ്ടല്‍ ഫിലിംസ് സ്വന്തമാക്കിയത് 28.90 കോടി രൂപയ്ക്കാണ്.

സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ എന്നിവയില്‍നിന്നായി 30.90 കോടി രൂപ ലഭിച്ചു. സിനിമയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരിസ് വാങ്ങിയത് 1.1 കോടി രൂപയ്ക്കാണ്. ഫെബ്രുവരി ആദ്യവാരം ചിത്രം തിയേറ്ററുകളില്‍.

 

കൊച്ചിയില്‍ ഹോം സ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍

 

Read more topics: simbu, nayanthara, idhu namma aalu
English summary
simbu nayanthara movie idhu namma aalu collection 61 crore now

More News from this section

Subscribe by Email