Thursday May 24th, 2018 - 7:49:am
topbanner

പ്രണയം വേണ്ട അറേഞ്ച്ഡ് മതിയെന്ന് ചിമ്പു

NewsDesk
പ്രണയം വേണ്ട അറേഞ്ച്ഡ് മതിയെന്ന് ചിമ്പു

പ്രണയിച്ച് വിവാഹം കഴിക്കുക എന്ന തന്റെ ചികാല അഭിലാഷം ചിമ്പു ഉപേക്ഷിക്കുന്നു. തനിയ്ക്ക് ഇനി പ്രണയമേ വേണ്ടെന്ന നിലപാടിലാണ് താരം . ഇക്കാര്യം ചിമ്പു വീട്ടുകാരോട് തുറന്നു പറഞ്ഞതായാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ലോകത്തെ സംസാരവിഷയം. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്ന വിവാഹം മതിയെന്ന നിലപാടിലാണത്രേ ചിമ്പു. അതേ ചിമ്പു അറേഞ്ച്ഡ് മാര്യേജിന് സമ്മതം മൂളിക്കഴിഞ്ഞു.

ഈയിടെ നടന്ന ഫാമിലി ലഞ്ചിനിടെയാണ് ചിമ്പു ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. തനിക്കിണങ്ങുന്ന പെണ്‍കുട്ടിയെ കണ്ട് പിടിച്ചോളൂ എന്ന് വീട്ടുകാരുടെ മുഖത്ത് നോക്കി ചിമ്പു പറഞ്ഞു . ചിമ്പുവിന്റെ അച്ഛന്‍ ടി രാജേന്ദര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹം കഴിക്കാന്‍ ചിമ്പുവിന് വലിയ താല്‍പ്പര്യമൊന്നുമില്ലെന്നും വീട്ടുകാര്‍ വേണമെങ്കില്‍ വിവാഹം തീരുമാനിച്ചോ എന്നുള്ള നിലപാടിലാണ് ചിമ്പുവിന്.

പെണ്ണിനെ തനിക്കും ഇഷ്ടപ്പെടണം എന്നത് മാത്രമാണ് ഡിമാന്റ്. ഇതോടെ വീട്ടുകാര്‍ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടങ്ങിയെന്നും ചിമ്പുവിന്റെ അച്ഛന്‍ പറഞ്ഞു. നേരത്ത നയന്‍താര, ഹന്‍സിക തുടങ്ങിയ നായികമാരുമായുള്ള ചിമ്പുവിന്റെ പ്രണയം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ എല്ലാം ഇടക്ക് വെച്ച് വഴിപിരിയുകയായിരുന്നു.ഇതോടെ പ്രണയത്തിനോട് മനം മടുത്തതോടെയാണ് അറേഞ്ചിന് സമ്മതം മൂളിയത്.

 

Read more topics: simbu, arrenged, marriage
English summary
simbu arrenged marriage

More News from this section

Subscribe by Email