Sunday February 17th, 2019 - 5:18:am
topbanner

പണ്ടത്തെ പോലെ ചായ വിറ്റാല്‍ പോരായിരുന്നോ സാറേ ; മോദിയോട് ചിമ്പു

suji
പണ്ടത്തെ പോലെ ചായ വിറ്റാല്‍ പോരായിരുന്നോ സാറേ ; മോദിയോട് ചിമ്പു

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള തമിഴ് താരം ചിമ്പുവിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചായ വിറ്റാല്‍ പോരായിരുന്നോ എന്ന് തോന്നുന്നുണ്ടോ സാര്‍ എന്നായിരിക്കും തന്റെ ചോദ്യമെന്ന് ചിമ്പു പറഞ്ഞു.

സിനിമ വികടന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിന്റെ സമയത്തും മോദിക്കെതിരെ ചിമ്പു രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചുവന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. രൂക്ഷ വിമര്‍ശനമാണ് ചിമ്പു വീഡിയോയില്‍ ഉന്നയിച്ചിരിക്കുന്നത് .

 

Viral News

Read more topics: simbu, modi, note ban
English summary
simbu against modi
topbanner

More News from this section

Subscribe by Email