Wednesday March 20th, 2019 - 1:17:pm
topbanner
topbanner

ആസ്വാദക ഹൃദയം കീഴടക്കി സിബു സുകുമാരന്‍ സംഗീതം

sneha
ആസ്വാദക ഹൃദയം കീഴടക്കി സിബു സുകുമാരന്‍ സംഗീതം

മുല്ലപ്പൂ ചേലുള്ളോളെ.. മഴവില്ലിന്‍ അഴകുള്ളോളെ.. ലോലാക്കിന്‍ താളം കേട്ടെന്‍ ഉള്ളില്‍ മെല്ലെ വിരിഞ്ഞോളെ... പ്രണയത്തിന്റെ സുഖമുളള വരികളും മധുരമുളള ശബ്ദവും ഇവ രണ്ടും കൂടി ഏവരുടെയും ആത്മാവിലേക്ക് ഇറങ്ങിചെല്ലുന്ന സംഗീതവുമായി ഒരു കാലത്ത് സമൂഹ മാധ്യമങ്ങളിലൂടെ കത്തിപ്പടര്‍ന്ന ഒരു പാട്ടിന്റെ ആദ്യ വരികളാണിത്.

ഇന്നും യൂട്യൂബ് ഉള്‍പ്പെടെയുള്ളവയുടെ കമന്റ് ബോക്‌സില്‍ ഈ പാട്ടിന് ജന്മം നല്‍കിയ ആളെ അന്വേഷിച്ചുള്ള ചോദ്യങ്ങള്‍ നിലക്കാതെ വന്ന് കൊണ്ടിരിക്കുന്നു എന്നറിയുമ്പോഴാണ് ആ പാട്ട് ആളുകളില്‍ എത്ര സ്വാധീനിച്ചിരുന്നു എന്നു മനസിലാകുന്നത്. ഈ പാട്ടിന്റെ മധുരം നുണഞ്ഞ ഓരോരുത്തരും അതിന്റെ ശബ്ദവും സംഗീതവും ഒരാളാണെന്നറിയുമ്പോള്‍ ഒന്ന് അത്ഭുതപ്പെടും.

ഇതേ ഗണത്തില്‍ ഇന്ന് നമ്മള്‍ പാടി നടക്കുന്ന പല പാട്ടുകളുടെയും പിന്നണിയില്‍ ഇദ്ദേഹമാണ്.. സിബു സുകുമാരന്‍, അച്ഛന്‍ സുകുമാരന്‍ മാസ്റ്ററില്‍ നിന്നും പകര്‍ന്നു കിട്ടിയ സംഗീതം കൈമോശം വരാതെ കാത്ത് സൂക്ഷിക്കുകയാണ് ബി.ടെക് ബിരുദധാരിയായ ഈ കലാകാരന്‍.

അശ്വിന്‍ ക്യിഷ്ണ സംവിധാനം ചെയ്ത ഒഫ് ബീറ്റ്‌സ് എന്ന ആല്‍ബത്തിലൂടെ സംഗീത ലോകത്തേക്ക് കാലെടുത്തു വച്ച ഇദ്ദേഹം ജയറാം നായകനായ മാന്ത്രികന്‍, അപുര്‍വ്വ എന്നിവയുടെ പ്രോമോ ഗാനം ചിട്ടപ്പെടുത്തി മലയാള സിനിമാ രംഗത്തും തന്റെ വരവറിയിച്ചു.. 

അറ്റ് വണ്‍സ്, സെലിബ്രേഷന്‍ പോലുള്ള സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ഇദ്ദേഹത്തിന്റെതായി ഇനി വരാനിരിക്കുന്നത് പുതുമുഖങ്ങള്‍ അണി നിരക്കുന്ന തമിഴ് പടം ഇളവഞ്ചി, മലയാളത്തില്‍ കുമ്പാരീസ് എന്നിവയാണ്. സ്വന്തം നാടായ കേരളാധീശരപുരം കേന്ദ്രീകരിച്ച് ഒരു റോക്ക് ബാന്റ് നടത്തുന്ന ഇദ്ദേഹം നിരവധി ഹ്രസ്വ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.

ഉടുമ്പ്, പടച്ചോനെ പണി പാളി, മൊഹബ്ബത്ത്, ബ്രൈഡ് വാണ്‍ടഡ്, പടച്ചോന്‍, ടെന്‍, കുളി സീന്‍, ഗെറ്റ് ടുഗതര്‍ എന്നിവ പൊതുജന സ്വീകാര്യത നേടിയ ഹ്രസ്വ ചിത്രങ്ങളാണ്. ഇമ്പമുള്ള സംഗീതവും ആലപന മികവ് കൊണ്ടും ആസ്വാദകരുടെ കാതിനെ പലതവണ മയക്കിയിട്ടുള്ള പാട്ടുകള്‍ പോലെസിബു സുകുമാരന്‍ എന്ന് കലാകാരനും ആസ്വാദക ഹൃദയങ്ങളില്‍ കുടിയേറുകയാണ്..

Viral News

English summary
sibu, sukumaran, music, cheerful, heart, throbs
topbanner

More News from this section

Subscribe by Email