Tuesday June 19th, 2018 - 7:56:am
topbanner
Breaking News

വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ചറിയില്ല; പ്രശ്നങ്ങള്‍ നേരിടാന്‍ അമ്മയിലെ എക്സിക്യൂട്ടീവ് അംഗം ആകേണ്ട ആവശ്യമില്ലെന്ന് ശ്വേത മേനോന്‍

Jikku Joseph
വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ചറിയില്ല; പ്രശ്നങ്ങള്‍ നേരിടാന്‍ അമ്മയിലെ എക്സിക്യൂട്ടീവ് അംഗം ആകേണ്ട ആവശ്യമില്ലെന്ന് ശ്വേത മേനോന്‍

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ചറിയില്ലെന്ന് ശ്വേത മേനോന്‍. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ശ്വേതയുടെ പ്രതികരണം.

തനിക്ക് വ്യക്തിപരമായി നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ തനിയെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ശ്വേത പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങള്‍ നേരിടാന്‍ അമ്മയിലെ എക്സിക്യൂട്ടീവ് അംഗം ആകേണ്ട ആവശ്യമില്ല.

എന്നെ നിലവില്‍ ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. അത് ഞാന്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ പ്രശ്നം കേള്‍ക്കും. അമ്മ പുരുഷ കേന്ദ്രീകൃത സംഘടനയല്ല. സ്ത്രീപക്ഷം, പുരുഷ പക്ഷം എന്നിങ്ങനെ വേര്‍തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്വേത വ്യക്തമാക്കി.

നേരത്തെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തുവെന്ന് അറിയിച്ചുകൊണ്ടുളള ഫോണ്‍ സന്ദേശത്തിന് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി കോളും എത്തിയിരുന്നു. തന്നെ ഫോണില്‍ വിളിച്ച് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ശ്വേതാ മേനോന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

രാവിലെ മുതല്‍ അറിയാത്ത നമ്പറുകളില്‍ നിന്ന് ഭീഷണികള്‍ ലഭിക്കുന്നുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്തരം ഫോണ്‍ വിളികള്‍ ഉണ്ടായത്. ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് തനിക്ക് തോനുന്നതെന്നും ശ്വേതാ മേനോന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഇതേ ഇന്‍ഡസ്ട്രി തന്നെ നിങ്ങളെ വഞ്ചിക്കും' എന്നായിരുന്നു തന്നെ വിളിച്ച ഒരാള്‍ പറഞ്ഞത്. അമ്മയില്‍ എക്സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.

എന്നാല്‍ ഭീഷണി മുന്നറിയിപ്പ് നല്‍കിയ ആളെ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. താന്‍ ഉപദേശിക്കാന്‍ വിളിച്ചതെന്നായിരുന്നു 40 വയസ്സ് പിന്നിട്ട ഇയാള്‍ പോലീസിനോട് പറഞ്ഞത്. കേസ് വേണ്ടെന്നു ശ്വേതയുടെ കുടുംബം നിലപാട് എടുത്തതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു.

 

English summary
shweta menon says about women in cinema collective

More News from this section

Subscribe by Email