Saturday September 22nd, 2018 - 3:07:am
topbanner

അമ്മ എക്സിക്യുട്ടിവിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ശ്വേത മേനോന് ഭീഷണി കോളുകള്‍; വിളിച്ചയാളെ കണ്ടെത്തിയപ്പോള്‍ പറഞ്ഞതിങ്ങനെ

Jikku Joseph
അമ്മ എക്സിക്യുട്ടിവിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ശ്വേത മേനോന് ഭീഷണി കോളുകള്‍; വിളിച്ചയാളെ കണ്ടെത്തിയപ്പോള്‍ പറഞ്ഞതിങ്ങനെ

സിനിമാ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തുവെന്ന് അറിയിച്ചുകൊണ്ടുളള ഫോണ്‍ സന്ദേശത്തിന് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി. തന്നെ ഫോണില്‍ വിളിച്ച് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ശ്വേതാ മേനോന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

രാവിലെ മുതല്‍ അറിയാത്ത നമ്പറുകളില്‍ നിന്ന് ഭീഷണികള്‍ ലഭിക്കുന്നുണ്ട്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്തരം ഫോണ്‍ വിളികള്‍ ഉണ്ടായത്. ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് തനിക്ക് തോനുന്നതെന്നും ശ്വേതാ മേനോന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഇതേ ഇന്‍ഡസ്ട്രി തന്നെ നിങ്ങളെ വഞ്ചിക്കും' എന്നായിരുന്നു തന്നെ വിളിച്ച ഒരാള്‍ പറഞ്ഞത്. അമ്മയില്‍ എക്‌സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.

എന്നാല്‍ ഭീഷണി മുന്നറിയിപ്പ് നല്‍കിയ ആളെ പോലീസ് കണ്ടെത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. താന്‍ ഉപദേശിക്കാന്‍ വിളിച്ചതെന്നായിരുന്നു 40 വയസ്സ് പിന്നിട്ട ഇയാള്‍ പോലീസിനോട് പറഞ്ഞത്. കേസ് വേണ്ടെന്നു ശ്വേതയുടെ കുടുംബം നിലപാട് എടുത്തതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ചതിന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുകേഷ്, കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിയമയില്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ വനിതാ കൂട്ടായ്മയും ആരംഭിച്ചിരുന്നു. നടി മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയലവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ ആരംഭിച്ചത്.

English summary
shweta menon gets phone threats
topbanner

More News from this section

Subscribe by Email