Sunday February 17th, 2019 - 9:24:am
topbanner

സിനിമാതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന കുറഞ്ഞുപോയെന്ന് നടി ഷീല

RA
സിനിമാതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന കുറഞ്ഞുപോയെന്ന് നടി ഷീല

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ താറുമാറായ കേരളത്തിന് താങ്ങായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങൾ നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന് വിമർശനവുമായി മുതിര്‍ന്ന നടി ഷീല. നാല് കോടിയുടെ കാറില്‍ സഞ്ചരിക്കുന്ന താരങ്ങളുണ്ടെന്നും അവർ നൽകിയത് ചെറിയ സംഭാവനയാണെന്നും താരം പറഞ്ഞു.

അതേസമയം സിനിമാ താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ലഭിക്കുന്ന മുഴുവന്‍ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നു. അങ്ങനെ നൽകിയിരുന്നുവെങ്കിൽ എത്രവലിയ തുക ആയേനയെന്നും അവർ പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ താരനിശ നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

Viral News

Read more topics: sheela, critized, actors fund
English summary
sheela critized actors fund
topbanner

More News from this section

Subscribe by Email