Tuesday May 21st, 2019 - 8:22:pm
topbanner
topbanner

വിജയ് ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറുക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍

JB
വിജയ് ചിത്രത്തിലൂടെ  തമിഴില്‍ അരങ്ങേറ്റം കുറുക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍

ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ സംവിധായകന്‍ ആറ്റ്ലിയുടെ വിജയ് ചിത്രത്തില്‍ വില്ലനായാകും ബോളിവുഡ് സൂപ്പര്‍ സ്റ്റാറിന്റെ തമിഴ് അരങ്ങേറ്റം. ചിത്രത്തില്‍ അതിഥി വേഷമാകും ഷാരൂഖിനെന്നാണ് പറയപ്പെട്ടിരുന്നുവെങ്കിലും ഇത് വെറുമൊരു അതിഥി വേഷമാകില്ല എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

വിജയുടെ അറുപത്തിമൂന്നാം ചിത്രത്തിന് ഇതുവരെ പേരായിട്ടില്ല. ദളപതി 63 എന്ന് വിളിക്കപ്പെടുന്ന ചിത്രത്തില്‍ ഷാരൂഖ് ആകും മുഖ്യ വില്ലന്‍ എന്നാണ് പറയപ്പെടുന്നത്. ചിത്രത്തില്‍ ക്ലൈമാക്‌സിനോടടുത്ത് ആകും ബോളിവുഡ് ബാദ്ഷായുടെ കടന്നു വരവ്. ഹിന്ദിയിലെ ഒരു പ്രമുഖ താരം തന്നെ ചിത്രത്തില്‍ വേണമെന്ന് നിര്‍മ്മാതാക്കള്‍ തുടക്കം മുതല്‍ ആഗ്രഹിച്ചിരുന്നു. സംവിധായകന്‍ ആറ്റ്ലി ഷാരൂഖ് ഖാനെ സമീപിച്ചതോടെ നിബന്ധനകളോട് അദ്ദേഹം സമ്മതം മൂളുകയായിരുന്നു.

Read more topics: sharukhan, enter in to tamil film,
English summary
sharukhan enter in to tamil film
topbanner

More News from this section

Subscribe by Email