Wednesday May 23rd, 2018 - 6:54:am
topbanner

ആ തീരുമാനം ഒരു വലിയ റിസ്‌ക് തന്നെയായിരുന്നുവെന്ന് ഷംനാ കാസിം

rajani v
ആ തീരുമാനം ഒരു വലിയ റിസ്‌ക് തന്നെയായിരുന്നുവെന്ന് ഷംനാ കാസിം

ഷംന കാസിമിന്റെ തല മൊട്ടയടിച്ചുള്ള മെയ്ക്കോവര്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.ഒരു നടിയേ സംബന്ധിച്ച് ഇത്തരത്തിലുള്ള തീരുമാനം ഒരു വലിയ റിസ്‌ക് തന്നെയാണ്.എന്നാല്‍ കാണുന്നവര്‍ക്ക് സംശയം, ഇത് ഷംന തന്നെയാണോ? എന്നാല്‍ ഷംന സമ്മതിക്കുന്നു അത് താന്‍ തന്നെയെന്ന്.ശവരകത്തി എന്ന ചിത്രത്തിലെ ബധിരയായ ഗര്‍ഭിണിയുടെ വേഷം അഭിനയിച്ചതിനാലാണ് കൊടിവീരന്‍ എന്ന ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ആദ്യം മുടികളയുന്ന കാര്യം സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉള്‍ക്കൊള്ളാനായില്ലെങ്കിലും തിരക്കഥ മുഴുവന്‍ വായിച്ചുകേട്ടപ്പോള്‍ ഇക്കാര്യം ഒരു പ്രശ്നമല്ലെന്നുതോന്നി. മധുരയിലെ ഷൂട്ടിംഗ് സെറ്റില്‍ വച്ചായിരുന്നു മുടി മൊട്ടയടിച്ചത്. അതും സിനിമയില്‍ ഉള്‍പ്പെടുത്തി. നിര്‍ണായകമായ ആ സീനിന്റെ അനിവാര്യത സ്‌ക്രീനില്‍ കണ്ടപ്പോള്‍ ബോധ്യപ്പെട്ടെന്നും താരം.ചിത്രത്തിലെ മെയ്ക്കോവര്‍ കണ്ട് പല ആരാധകരും ഇത് ഷംനയാണെന്നുതന്നെ തിരിച്ചറിയുന്നില്ല. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ലെന്നു പറയുന്നു നടി.

 

English summary
shamna kasim said about new character

More News from this section

Subscribe by Email