topbanner
Thursday November 23rd, 2017 - 7:14:am
topbanner
Breaking News

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് അവഗണനയോ വിവേചനമോ ഉള്ളതായി അറിവില്ല: ഷംന കാസിം

suvitha
സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് അവഗണനയോ വിവേചനമോ ഉള്ളതായി അറിവില്ല: ഷംന കാസിം

മലയാള താര സംഘടനയായ അമ്മ സത്യത്തിന്റെ കൂടെ നില്‍ക്കണമെന്ന് നടി ഷംന കാസിം. അമ്മ സംഘടന ശരിയായ തീരുമാനങ്ങളെടുക്കുന്നുണ്ടെന്നും ഇപ്പോഴത്തെ സംഭവങ്ങളിലും അമ്മ ശരിയായ തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നതെന്നും ഷംന പറഞ്ഞു. ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ സത്യം എന്ത് തന്നെയായാലും അതിന്റെ കൂടെ സംഘടന നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നു അവർ പറഞ്ഞു.

സിനിമയിലെ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടാകാറുണ്ട്. എന്നാൽ സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും അവഗണനയോ വിവേചനമോ നിലവിലുള്ളതായി തനിക്ക് അനുഭവമില്ല. മലയാളത്തില്‍ താന്‍ അഭിനയിച്ച എല്ലാ സിനിമകളുടെ സെറ്റിലും തനിക്ക് നല്ല അനുഭവങ്ങളേ ഉണ്ടായിട്ടുള്ളു. മോശം അനുഭവങ്ങള്‍ നേരിട്ടവരും ഉണ്ടായിരിക്കാം.

അതില്ലെന്ന തനിക്ക് പറയാനാകില്ലെന്നും കാരണം കുറച്ച്‌ നാളായി മലയാളത്തില്‍ സജീവമല്ലാത്തതിനാല്‍ മലയാള സിനിമയിലെ അവസ്ഥയെ കുറിച്ച്‌ വലിയ ധാരണയില്ലെങ്കിലും മലയാള സിനിമയില്‍ ആവശ്യമായ മാറ്റങ്ങള്‍ ആവശ്യമായ സമയത്ത് നടക്കുന്നുണ്ടെന്നും ഷംന പറയുന്നു. അഭിനേതാക്കളുടെ വളരെ ശക്തമായ സംഘടനയായ അമ്മ ശരിയായ തീരുമാനങ്ങളെടുക്കുന്നുണ്ടെന്നും ഇപ്പോഴത്തെ സംഭവങ്ങളിലും അമ്മ ശരിയായ തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നതെന്നും ഷംന പറയുന്നു.

Read more topics: shamna kasim, amma, organisation,
English summary
in film industry there is no discrimination of woman
topbanner topbanner

More News from this section

Subscribe by Email