Monday November 19th, 2018 - 3:36:pm
topbanner

അങ്ങനെ ചോദിക്കുകയാണെങ്കില്‍ മമ്മൂട്ടിയോടല്ലേ ആദ്യം ചോദിക്കേണ്ടതെന്ന് ഷമ്മി തിലകന്‍

suji
അങ്ങനെ ചോദിക്കുകയാണെങ്കില്‍ മമ്മൂട്ടിയോടല്ലേ ആദ്യം ചോദിക്കേണ്ടതെന്ന് ഷമ്മി തിലകന്‍

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയേയല്ലേ ചോദ്യം ചെയ്യേണ്ടതെന്ന് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മറ്റിയുടെ തലപ്പത്തിരുന്നത് നിയമത്തില്‍ അറിവുള്ള മമ്മൂട്ടിയാണ്. ഇതു സംബന്ധിച്ച വിവാദമെല്ലാം പരിഹരിച്ചതാണെന്നും ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ദിലീപിന്റെ രാജി വിഷയത്തില്‍ ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മയില്‍ നിന്നുള്ള ദിലീപിന്റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ചതാണ്. ഇനി ഇത് കുത്തിപ്പൊക്കേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്. മോഹന്‍ലാലിനെ അനാവശ്യ സമ്മര്‍ദ്ദത്തിലാക്കേണ്ട. അദ്ദേഹത്തിന് മാത്രമേ ഇനി അമ്മയെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകൂവെന്നും ഷമ്മി പറഞ്ഞു.

Read more topics: shammi thilakan, dileep, mammootty
English summary
shammi thilakan about dileep issue
topbanner

More News from this section

Subscribe by Email