Saturday September 22nd, 2018 - 3:43:am
topbanner

അന്ന് തീരുമാനിച്ചു ഇനി മലയാളത്തില്‍ അഭിനയിക്കില്ലെന്ന് ; ഷക്കീല

suji
അന്ന് തീരുമാനിച്ചു ഇനി മലയാളത്തില്‍ അഭിനയിക്കില്ലെന്ന് ; ഷക്കീല

നടി ഷക്കീലയ്ക്ക് തന്നെ ഒഴിവാക്കിയ സംഭവങ്ങള്‍ ഏറെ വെളിപ്പെടുത്താനുണ്ട്. ജീവിതത്തില്‍ സമ്പാദ്യമെല്ലാം നഷ്ടമായി ഒറ്റപ്പെടലിലാണ് അവരിപ്പോള്‍. തന്റെ സിനിമാ അനുഭവങ്ങള്‍ അവര്‍ പങ്കുവച്ചിരുന്നു. അതില്‍ ഇനി മലയാളത്തില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതിന് കാരണം വ്യക്തമാക്കിയിട്ടുണ്ട്.

ഷക്കീല പറയുന്നതിങ്ങനെ ,'ഷൂട്ടിങ്ങിനടയില്‍ കിട്ടുന്ന സമയത്താണ് ഞാന്‍ കഥ കേള്‍ക്കാറുള്ളത്. ഞാന്‍ ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം ഇറങ്ങിയപ്പോള്‍ അതുകാണാന്‍ എന്റെ മേക്കപ്പ്മാനോട് നിര്‍ദ്ദേശിച്ചു. അയാള്‍ തിരിച്ചുവന്നത് കടുത്ത നിരാശയിലായിരുന്നു. ചോദിച്ചപ്പോള്‍ കന്യസ്ത്രീയുടെ വേഷത്തില്‍ ആകെ ഒറ്റത്തവണയാണ് മാഡത്തെ കാണിക്കുന്നത്. ബാക്കിയുള്ള സമയം മുഴുവന്‍ നഗ്‌നയാണെന്നായിരുന്നു മറുപടി.'ഈ സംഭവം ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി. പിറ്റേ ദിവസം ഞാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു വരുത്തി. ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് അറിയിച്ചു.'

മലയാള സിനിമ വിട്ടപ്പോള്‍ അമ്മയോട് എന്റെ ഇത്രയും കാലത്തെ സംമ്പാദ്യമെവിടെയെന്ന് ഞാന്‍ തിരക്കി. അമ്മ പറഞ്ഞു എല്ലാം അനിയത്തി എടുത്തുവെന്ന്. ഇത്രയും കാലം ജോലി ചെയ്തിട്ടും കൈയില്‍ ഒന്നും ഇല്ലാതത്ത് എന്റെ മാത്രം കുറ്റമാണ്. ഷക്കീല വേദനയോടെ പറയുന്നു.

 

Read more topics: shakeela, movie,malayalam
English summary
shakeela reveals why she drop malayalam movies
topbanner

More News from this section

Subscribe by Email