Thursday May 23rd, 2019 - 8:32:am
topbanner
topbanner

പൃഥ്വിരാജിന്റെ അയ്യപ്പന്‍ 60 ശതമാനവും ചിത്രീകരണം കൊടും വനത്തില്‍ വച്ചെന്ന് ഷാജി നടേശന്‍

suji
പൃഥ്വിരാജിന്റെ അയ്യപ്പന്‍ 60 ശതമാനവും ചിത്രീകരണം കൊടും വനത്തില്‍ വച്ചെന്ന് ഷാജി നടേശന്‍

പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അയ്യപ്പന്‍ ബിഗ് ബജറ്റ് ചിത്രമാകുമെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍. അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതമാണ് പറയുക. തിരക്കഥയ്ക്കായി ഞങ്ങള്‍ രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ടു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകത്താകെ അയ്യപ്പനെ ആരാധിക്കുന്നവരുണ്ട്. അതിനാല്‍ ഇന്ത്യയിലെ അഞ്ച് ഭാഷകളില്‍ ചിത്രം നിര്‍മ്മിക്കും. ഇംഗ്ലീഷ് വേര്‍ഷനും ഉണ്ടാകുമെന്നും ഷാജി നടേശന്‍ പറഞ്ഞു.

സിനിമയില്‍ മികച്ച സാങ്കേതിക വിദഗ്ധരെ കൊണ്ടുവരും. 60 ശതമാനവും കൊടും വനത്തിലാകും ഷൂട്ട് ചെയ്യുക. അടുത്ത വര്‍ഷം വിഷുവിന് ആരംഭിക്കുന്ന ചിത്രം 2020 ലെ മകരവിളക്കിന്റെ അന്ന് റിലീസ് ചെയ്യാനാണ് നീക്കം. പൃഥ്വി അടുത്തതായി ആടുജീവിതം എന്ന ചിത്രത്തിന്റെ തിരക്കിലേക്ക് നീങ്ങും.

English summary
shaji nadesan about prithiraj movie ayyappan
topbanner

More News from this section

Subscribe by Email